എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പൊരുതാം..... തുരത്താം ....

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പൊരുതാം..... തുരത്താം ...." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതാം ......... തുരത്താം.......

ഇപ്പോൾ നമ്മൾ പേടിച്ചിരിക്കുന്നത് കോവിഡ്-19 എന്ന ഭീകരമായ രോഗത്തിന്റെ മുൻപിലാണ്. ഈ രോഗത്തിൽ നിന്നും രക്ഷപ്പെടുക എന്നത് അത്ര എളുപ്പമല്ല. ഈ രോഗം ആദ്യമായി കണ്ടുപിടിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച ഈ വൈറസ് ഇപ്പോൾ അതിന്റെ ക്രൂരമായ മുഖം ലോകത്തൊട്ടാകെ കാട്ടിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും കീഴടക്കിയ ഈ വൈറസ് ദൈവത്തിന്റെ സ്വന്തം നാട് എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന കേരളത്തിൽ എത്തിയിരിക്കുകയാണ്. USA യിൽ വൻ നാശം വിതയ്ക്കുന്ന ഈ വൈറസ് അവിടെ ഒട്ടനവധി ജീവനുകളെ ഇല്ലാതാക്കിയിട്ടുണ്ട്. കോവിഡ്-19 എന്ന് നാം വിശേഷിപ്പിച്ചിരിക്കുന്ന ഈ വൈറസിന് ഇതുവരെ പ്രതിരോധ മരുന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.വൈറസ് അതിവേഗം ലോകമൊട്ടുക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു.

നമ്മുടെ സർക്കാർ അതീവ ജാഗ്രതയിലാണ്. സർക്കാർ പറയുന്ന ഓരോ നിർദ്ദേശങ്ങളും അരസരിച്ചുകൊണ്ട് നിപ്പ എന്ന വൈറസിനെ നമ്മൾ തുരത്തിയതു പോലെ ഈ മഹാമാരിയേയും നമ്മൾ തടുക്കേണ്ടത് വളരെ അത്യാവശ്യമായിരിക്കുകയാണ്. നമുക്ക് സർക്കാറിനോടൊപ്പം ഒത്തുചേർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാം..... സാമൂഹികാകലം പാലിച്ചു കൊണ്ട് നമുക്ക് ഈ മഹാമാരി പകരുന്നത് നിയന്ത്രിക്കാൻ കഴിഞ്ഞിരിക്കുന്നു. കൊറോണാ വൈറസിനെ തുരത്താൻ നമുക്ക് ഒറ്റക്കെട്ടായി പ്രയത്നിക്കാം. പ്രളയത്തെയും നിപ്പയേയും അടിച്ചോടിച്ചതു പോലെ കൊറോണയേയും നമുക്ക് തോൽപ്പിക്കാം. ഒറ്റക്കെട്ടായിക്കൊണ്ട്.

അർച്ചന.പി.വി
5 B പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം