(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കുഞ്ഞു കുഞ്ഞായ് പുറത്തുവന്ന ഭീകരൻ
കാണാത്ത കുഞ്ഞനെ ഭയന്ന ലോകമേ
അറിഞ്ഞിടണം അവനെ തുരത്തുവാൻ
അനുസരിക്കുവാൻ ആദ്യം പഠിക്ക നാം
ദേവദൂതരാം ആരോഗ്യ പാലകർ
പറയുന്നതൊക്കെയും അനുസരിച്ചീടുക നാം
സോപ്പിനാൽ കൈകൾ കഴുകണം
മാസ്കിനാൽ വദനം മറയ്ക്കണം
മനസ്സടുക്കുവാൻ അകന്നു നിൽക്കണം
മഹാമനസ്കരേ മറന്നീടരുതേ
മഹാ വിപത്താണ് നമുക്കു ചുറ്റിലും
പുറത്തിറങ്ങാതെ പൊരുതി ജയിക്കണം
പൊരുത്തക്കേടുകൾ പൊറുത്തു നിൽക്കണം
ഒരേ മനസ്സുമായ് ഒന്നായ് ശ്രമിക്ക നാം.
ഒന്നായ് തുരത്തിടാം ഈ മഹാമാരിയെ