(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
അതി സുന്ദരവും വിശാലവുമായ ഒരു രാജ്യം ഉണ്ടായിരുന്നു. അവിടെ ധാരാളം ജനങ്ങൾ ഉണ്ടായിരുന്നു.ആ രാജ്യത്തിലെ ജനങ്ങൾ മൃഗങ്ങളെ കൂടുതലായി ഭക്ഷിച്ചിരുന്നു.പക്ഷെ അവയുടെ മാംസം നന്നായി വേവിച്ചിരുന്നില്ല. ബാക്കി വന്ന മാംസം ശരിയായരീതിയിൽ സംസ്കരിക്കാതെ പരിസരത്ത് ഉപേക്ഷിക്കുകയും ചയ്തിരുന്നു. ഇ പ്രവണത അവിടെ കൂടുതലായിരുന്നു. ഇതുമൂലം അ രാജ്യത്ത് കൊറോണ എന്ന വൈറസ് പിടിപെട്ടു. ധാരാളം
ജനങ്ങൾ മരണപ്പെടാൻ തുടങ്ങി. രോഗികളുടെ എണ്ണമാണെങ്കിൽ കൂടിക്കൂടി വരികയും ആശുപത്രികൾ നിറഞ്ഞൊഴുകുകയും ചെയ്തു. ജനങ്ങൾ ഇ വിവരം അറിഞ്ഞ് പരിഭ്രാന്തരായി. അപ്പോൾ ജനങ്ങൾക്ക് ഒരു അറിയിപ്പ് കിട്ടി. "ആരും ഭയപ്പെടരുത് നമുക്ക ഒരുമിച്ച് ഇ വൈറസ്സിനെ നേരിടാം.അതിനുവേണ്ടി ചില മുൻകരുതലുകൾ സ്വീകരിക്കാം"." കൈകൾ വൃത്തിയായി കഴുകുക. മാസ്ക് ഉപയോഗിക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മാംസാഹാരം ശരിയായി വേവിച്ച് കഴിക്കുക". ഇ മുൻകരുതലുകൾ സ്വീകരിച്ച് അ നാട് മഹാമാരിയിൽനിന്നും രക്ഷപ്പെട്ടു.