ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണമെങ്കിൽ നമ്മുടെ ശരീരവും മനസും വീടും പരിസരവും ഒരു പോലെ സൂക്ഷിക്കണം. പക്ഷേ ഇന്ന് മറിച്ചാണ് സംഭവിക്കുന്നത്. നമ്മൾ നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു പോവുകയാണ് ആധുനിക ജനങ്ങൾ. ഇതിൽ നിന്നും ഒരു മോചനമുണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരൂ. നാം ദിവസവും രാവിലെയും വൈകുന്നേരവും കുളിക്കുക. നഖം വെട്ടി വൃത്തിയാക്കുക.ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക. അലക്കി അയേൺ ചെയ്ത വസ്ത്രങ്ങൾ ധരിക്കുക. ഇതൊക്കെ വ്യകതിശുചിത്വത്തിന്റെ ഭാഗമാക്കുക.നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയായി സൂക്ഷിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടിക്കിടക്കാതെ സൂക്ഷിക്കുക. അനാവശ്യമായി വളർന്നു പടരുന്ന കാടുകൾ വെട്ടിത്തളിച്ച് വൃത്തിയാക്കുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.പുതു തലമുറയിൽ ശുചിത്വമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ നമുക്ക് പറ്റട്ടെ. ശുചിത്വ കേരളം സുന്ദര കേരളം!
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം