ഉള്ളടക്കത്തിലേക്ക് പോവുക

ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ഉയർന്ന ചിന്താഗതി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ഉയർന്ന ചിന്താഗതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉയർന്ന ചിന്താഗതി
ഒരിക്കൽ പരുന്തും കാക്കയും ചങ്ങാതികളായി.പരന്തും കാക്കയും കണ്ടാൽ പരുന്തിനെ പറന്നാക്രമിക്കുന്നവരാണ് കാക്കകൂട്ടം. ചങ്ങാതികൾ എന്നാൽ ഒരേ മരത്തിൽ ഒരേ കൊമ്പിൽ അയൽവാസികളായിട്ടാണ് പരുന്തും കാക്കയും ജീവിക്കുന്നത് കാക്ക പൂർവ്വഭാഗത്ത് വെളിച്ചം വീശിയാൽ പരുന്തിനെ കാ-കാ കരഞ്ഞ് ഉണർത്തും പരുന്ത് ശബ്ദമൊന്നും ഉണ്ടാകാതെ തന്റെ ദൈനംദിന കാര്യങ്ങൾ ചെയ്യും 

     ഈ കാക്കയുടെ പരുന്തും നാരുള്ള കൂട്ടുകെട്ട് മറ്റ് കാക്കൾക്കൊന്നും ഇഷ്ടമല്ല ഇടയ്ക്ക് അവ അവസരം പാർത്ത് പരുന്തിനെ ആക്രമിക്കാറുണ്ട് എങ്കിലും പരുന്ത് കാക്കയുടെ സൗഹൃദം ഒഴിവാക്കിയില്ല ഒരിക്കൽ കാക്ക ചോദിച്ചുഃ“പരുന്തേ എന്റെ കൂട്ടുകാർ നിന്നെ പറന്ന് വളഞ്ഞ് ആക്രമിച്ചിട്ടും നീ മറ്റു പല ജീവികളെ ഭക്ഷ്യമാക്കാറുണ്ടായിട്ടും എന്താ കാക്കകളെ തിരിഞ്ഞ് ആക്രമിക്കാത്തത്      പരുന്ത് പറഞ്ഞു അല്ലയോ കൂട്ടുകാരാ ഞങ്ങൾ മറ്റ് പലരെയും ഭക്ഷിക്കാറുണ്ട് അത് വിശപ്പകറ്റാനാണ്.അല്ലാതെ മറ്റുള്ളവരെ ആക്രമിക്കാനല്ല.ഞങ്ങൾക്ക് നിങ്ങളെക്കാൾ വേഗത്തിലും ശക്തിയിലും ഉയരത്തിലും കൂടുതൽ നേരം പറക്കുവാൻ സാധിക്കും.നിങ്ങൾക്ക് അത്ര കഴിവില്ല.അതുകൊണ്ട് ജീവിതക്രമത്തിൽ പ്രകൃതൃാ ശക്തരായ ഞങ്ങൾ ശക്തികുറഞ്ഞവരെ ആക്രമിക്കുന്നത് ശരിയല്ല.നിങ്ങളുടെ വംശം ഞങ്ങളെ ശത്രുവായിട്ടാണ് കാണുന്നത്. കൂടാതെ ഞങ്ങൾ ഇരതേടി കൈക്കലാക്കിയ ഭക്ഷണത്തെ കൈക്കലാക്കുവാനുമാണ് കൂട്ടമായി ഞങ്ങളെ ആക്രമിക്കുന്നത് ഞങ്ങൾക്ക് നിങ്ങൾ ശത്രുവല്ല ഞങ്ങൾക്ക് വേണ്ടത് പ്രകൃതി തരുന്നുണ്ട് താനും.”

അതുൽ സന്തോഷ്
9 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ,വടയാർ ,വൈക്കം ,കോട്ടയം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ