ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/നന്മ പൂക്കുന്ന ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ പൂക്കുന്ന ശീലങ്ങൾ

  
മാറുക നാം മാറ്റുവിൻ ശീലങ്ങൾ
 മാറ്റുക നമ്മുടെ ചിന്തകൾ , ചെയ്തികൾ
 അറിയുക നാം നന്മയെ, നല്ല ശീലങ്ങളെ
 അറിയുക നാം നമ്മുടെ സോദരരെ

 പ്രഭാതകർമ്മങ്ങൾ മുടങ്ങാതെ ചെയ്തിടാം
 കൈകൾ വൃത്തിയായി സൂക്ഷിക്കാം
 അഴുക്കിനെ സോപ്പിട്ട് അകറ്റിടാം
 ശുദ്ധവായു നല്ലതുപോലെ ശ്വസിച്ചിടാം
     
 വസ്ത്രങ്ങൾ വൃത്തിയായി ഉപയോഗിക്കാം
 വീട്ടിലെ ഭക്ഷണം ശീലമാക്കാം
 വീട്ടിലെ മുതിർന്നവരെ ബഹുമാനിക്കാം
 നല്ല നല്ല അറിവുകൾ ആർജ്ജിച്ചീടാം

 പ്രകൃതിയെ ശുദ്ധമായി കാത്തിടാം
 പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കാം
 പ്രകൃതിവിഭവങ്ങൾ ഭംഗിയായുപയോഗിക്കാം
 പ്രകൃതിയെ നാളെക്കായി കരുതി വെക്കാം

 ആരോഗ്യമുള്ള ഒരു ജനതയ്ക്കായി
 ആരോഗ്യമുള്ള ഒരു നാളെക്കായി
 ആരോഗ്യമുള്ള ഒരു നാടിനായി
 അനുകരിക്കാം നല്ല ശുചിത്വ ശീലങ്ങൾ

ഐവിൻ സോജി
8 C ഇമ്മാനുവേൽസ് എച്ച്.എസ്.എസ്. കോതനല്ലൂർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത