(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ പരിസ്ഥിതി
പ്രകൃതിതൻ കരുണയിൽ ചാലിച്ചെഴുതിയ
മനോഹരമായ എൻ പരിസ്ഥിതി
പുഴയും വനവും വയലും കൊച്ചരുവികളും
ചേർന്ന് സമ്പന്നമായ പരിസ്ഥിതി
പൂങ്കോഴി ഉണർത്തിടും നാട്ടിലെൻ
ജീവിതം തിരികൊളുത്തുന്നതും
ഒരു പാടു സ്വപ്നം, നിറമുള്ള സ്വപ്നങ്ങൾ
തിരശീല ഉയർന്നിവിടെ.
പ്രകൃതിയും വിദ്യയും ചേർന്നിടും
ഗ്രാമത്തിന് ഇനിയും പറയുവാൻ ഏറെ
താമരക്കുളവും തേനുള്ള പൂക്കളും
കേരവൃക്ഷങ്ങളും മർമരം ചൊരിയുന്ന
ചെടിത്തലപ്പുകളും
പച്ചപ്പൂവിതറുന്ന വയലേലകളും
മൂകമായി പറയുന്നു
ശോഭനം, സ്വാന്ത്വനം, സുന്ദരം
ഈ പരിസ്ഥിതി
മറക്കില്ല ഒരിക്കലും എൻ പ്രകൃതി
സൗന്തര്യത്തെ, മറക്കില്ല
ഒരിക്കലും ആ ഓർമകളും..
അത്ര സുന്ദരം പ്രകൃതി..