ഓണക്കളിക്കതാ മുത്തശ്ശിയമ്മയും, പേരക്കിടാങ്ങളുമൊത്തുകൂടി. എൺപത് പിന്നിട്ട മുത്തശ്ശനും ചേർന്നു, പന്തു കളിച്ച് രസിച്ചീടുന്നു. ഇക്കളിയെല്ലാമേ നോക്കിച്ചിരിക്കുന്നു- ദൂരെക്കുപെക്ഷിച്ച ആട്ടുകല്ലും. അമ്മിയുരലുകൾ തമ്മിൽ പറയുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം. മുട്ടും തടവിയിരിപ്പു യുവതിയാം- മമ്മിയും, കുടവയറനാം ഡാഡിയും. കുംഭയും തടവി, നടുവും തിരുമി, നിശ്വാസമോടെയിരുന്നീടുന്നു. ഇക്കുട്ടരെയുമേ നോക്കിച്ചിരിക്കുന്നു, മിക്സിയും, ഗ്രൈന്ററും, വാഷിംഗ് മിഷീനും, ടിവിയും, ഓവനും ഒന്നിച്ചു ചൊല്ലുന്നു, നമ്മളെ സ്നേഹിച്ചതിന്റെ ഫലം.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത