ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ് ?പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം ?

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്താണ് കൊറോണ വൈറസ് ?പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം ?

സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ വൈറസ് രോഗം .ചൈനയിലെ വുഹാനിലാണ് രോഗം ആദ്യമായി തിരിച്ചറിഞ്ഞത് .പിന്നീട് ഈ പകർച്ച വ്യാധി ലോകം മുഴുവൻ പടർന്നു .കോവിഡ് 19 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു .ചൈനയിൽ നിന്നെത്തിയ 3 വിദ്യാർഥികളിലാണ് രോഗം കണ്ടെത്തിയത് .രോഗത്തെ കുറിച്ച് ആഗോള തലത്തിൽ സൂചന ലഭിച്ചയുടൻ തന്നെ കേരള ആരോഗ്യ വകുപ്പ് ശക്തമായ മുന്നൊരുക്കം നടത്തിയിരുന്നു .മുൻ വർഷങ്ങളിൽ നിപയെ പ്രതിരോധിച്ച അനുഭവം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടായി . അന്താരാഷ്ട്ര തലത്തിലുള്ള രോഗ വ്യാപനം കണക്കിലെടുത്തു ലോകാരോഗ്യ സംഘടന ജനുവരിയിൽ തന്നെ ആഗോളതലത്തിൽ അതി ജാഗ്രത പ്രഖ്യാപിച്ചു . കോവിഡിന്റെ പ്രത്യേകതകൾ സാധാരണ ജലദോഷപ്പനി മുതൽ സാർസ് ,മെർസ് ,ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ എന്ന് പൊതുവെ അറിയപ്പെടുന്നത് .ഇവ ആർ എൻ എ വൈറസ് കുടുംബത്തിൽ പെടുന്നു .1960 കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് .മൈക്രോ സ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത് .ഗോളാകൃതിയിൽ കൂർത്ത അംഗങ്ങളുള്ള ഇവയുടെ ആ രൂപ ഘടന കാരണം കൊറോണ എന്ന പേര് വന്നു .കോവിഡ് 19 ന്റെ യഥാർത്ഥ ഉത്ഭവ സ്ഥാനം ഗവേഷകർക്ക് ഇതുവരെയും കണ്ടെത്താനായിട്ടില്ല .കോവിഡ് 19 പകരുന്നത് ശരീര ശ്രവങ്ങളിൽ നിന്നാണ് .തുമ്മുമ്പോഴും ,ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും .വായും ,മൂക്കും അടക്കാതെ തുമ്മുമ്പോഴും ,ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പരക്കുകയും അടുത്തുള്ളവരിലേക്ക് വൈറസ് എത്തുകയും ചെയ്യുന്നു . വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്ത ദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം .വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ മറ്റൊരാൾ സ്പർശിച്ചു പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗം പടരും .വൈറസ് 2 ദിവസം വരെ നശിക്കാതെ നിൽക്കും .കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണും .ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പീരീഡ് എന്ന് പറയുന്നത് .വൈറസ് പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പണിയും ജലദോഷവും ഉണ്ടാകും .തുമ്മൽ ,ചുമ ,മൂക്കൊലിപ്പ് ,ക്ഷീണം ,തൊണ്ട വേദന എന്നിവയും ഉണ്ടാകും . കൊറോണ വൈറസിന് കൃത്യമായ മരുന്ന് നിലവിലില്ല .പ്രതിരോധ വാക്‌സിനും ലഭ്യമല്ല .വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം .ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന ചികിത്സ പ്രോട്ടോകോൾ പ്രകാരം പകർച്ചപനിക്ക് നല്കുന്നതുപോലെ രോഗ ലക്ഷണങ്ങൾ കുറക്കാനുള്ള മരുന്നുകളാണ് നൽകുന്നത് .രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്നും മാറ്റി ഐസൊലേറ്റ് ചെയ്യണം .തീവ്ര പരിചരണം നൽകണം . കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നാം ചെയ്യേണ്ടത്

  • പരിസര ശുചിത്വം വ്യക്തി ശുചിത്വം പാലിക്കുക .
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കണ്ടെങ്കിലും വൃത്തിയായി കഴുകുക .
  • തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് അടക്കുക .
  • കഴുകാത്ത കൈകൾ കൊണ്ട് കണ്ണ് ,മൂക്ക് ,വായ തുടങ്ങിയ ഭാഗങ്ങൾ തൊടാതിരിക്കുക .
  • അനാവശ്യമായി ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക .
  • രോഗ ബാധിത പ്രദേശങ്ങളിലേക്ക് പോവാതിരിക്കുക .

ഇതിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണു എല്ലായിടത്തും ലോക്കഡോൺ പ്രഖ്യാപിച്ചത് .നാം ഓരോരുത്തരും സ്വയം ജാഗ്രത പുലർത്തിയാൽ മാത്രമേ ഈ രോഗത്തിൽ നിന്ന് നമുക്ക് മുക്തിയുണ്ടാവുകയുള്ളൂ "ഭയം വേണ്ട ജാഗ്രത മതി .......ആശങ്കപ്പെടേണ്ട ശുചിത്വം മതി "

മുഹമ്മദ് ഷെസിൻ ഷഫീഖ്
4 ഇടുമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം