ഉള്ളടക്കത്തിലേക്ക് പോവുക

ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/അഹങ്കാരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹങ്കാരം

നിൻ അഹങ്കാരമാം കുതിരയ്ക്ക്
കടിഞ്ഞാണിടാൻ കേവലം ഒരു വൈറസ്

തോൽക്കുന്നോ നീ ഈ അണുവിൻ
 മുന്നിൽ നിരുപാധികം......

പ്രപഞ്ചത്തിൻ തുടിപ്പുകൾ മുൻകൂട്ടിയറിയും
നിൻ ജ്ഞാനശക്തി എവിടെ ?...................

പ്രപഞ്ചത്തെ നിയന്ത്രിക്കും നിൻ
ശാസ്ത്രമെവിടെ?.............

പ്രപഞ്ചത്തിൻ കാവലാളായി
വന്ന നീ അതിൻമേൽ അധിപനായി.....
പാവന പ്രപഞ്ചത്തിൻ ഭീഷണിയായി......

പഠിപ്പിച്ചു നിന്നെ ഇതിൻഫലം
കൊടുംങ്കാറ്റായി.......മഹാമാരിയായി......
ഭൂമികുലുക്കമായി......പകർച്ചവ്യധിയായി......

പഠിക്കയില്ലയെന്ന നിൻ അഹന്തയെ തുരത്താൻ
ഒടുവിലിതാ ലോകത്തെ ഒന്നായി
വിഴുങ്ങുന്ന കൊറോണയായി....

ഇന്നറിയുന്നു അദൃശ്യനാം സൃഷ്ടാവിൻ ശക്തി
നമിക്കുന്നു നിൻ പാദാന്തികത്തിൽ...........
 

റൈറ്റ്സീനിയ എസ്സ് ഡൊമനിക്
IV A ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത