(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തേൻ കുരുവി
ചെല്ലക്കുരുവീ തേൻ കുരുവി
എന്നുടെ കൂടെ പോരുന്നോ
എന്നുടെ കൂടെ പോനാൽ ഞാൻ
കൂടുണ്ടാക്കാൻ ചകിരി തരാം
വള്ളി തരാം ഞാൻ കമ്പു തരാം
കൂട്ടിലിരുന്ന് കഴിക്കാനായ്
പാത്രം നിറയെ തേനു തരാം
ചെല്ലക്കുരുവീ തേൻ കുരുവീ
എന്നുടെ കൂടെ പോരുന്നോ