Login (English) Help
കൊറോണ ഉണ്ടത്രേ കൊറോണ ഇപ്പോൾ കൊടുംഭീകരനാം അവനൊരു കൃമി കീടം അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ അതിവേഗം പടരുന്ന കാട്ടുതീയായ് ഇനിയാര് ഇനിയാര് മുൻപന്തിയിലൊന്നു രാഷ്ട്രങ്ങൾ ഓരോന്നും ഭയപ്പെടുന്നു. ഞാനില്ല ഞാനില്ല എന്നോതി കൊണ്ടവൾ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ് കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നവർ കേണിടുന്നു അല്പം ശ്വാസത്തിനായ് കേട്ടവർ കേട്ടവർ അടക്കുന്നു മാർഗ്ഗങ്ങൾ കേറി വരാതെ തടഞ്ഞിടൂവാൻ കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണേനീ ഇത്ര ഭീകരനോ ആണവ ആയുധ കോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽ കളിപ്പാവയോ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത