ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കണ്ടോ കൊറോണ നമുക്കുചുറ്റും
മർത്ത്യൻ ജീവനപഹരിക്കാൻ
കൈ കഴുകാതെ കഴിച്ചിടല്ലേ....
മൂക്കുപൊത്താതെ തുമ്മിടല്ലേ...
ആൾക്കൂട്ടമൊക്കെ ഒഴിവാക്കണെ...
ആഘോമൊന്നും നടത്തിടല്ലെ...
ഉണ്ണാതുറങ്ങാതെ നിന്നിടുന്ന
സേവന പാലരെ ഓർത്തിടുമ്പോൾ
നല്ലൊരു നാളേക്ക് വേണ്ടി നീയും
ഇന്നിന്റെ പോരാളിയായിടുന്നു..
കാഴ്ചകൾ കണ്ടു രസിച്ചിടുവാൻ
കാലം പലതുണ്ട് ബാല്യങ്ങളിൽ
അവശരാം വൃദ്ധമാതാക്കളെ നാം
കനിവിൻ കരങ്ങളാൽ കാത്തിടേണം
കരുതലായി കാവലായി ഒപ്പമുണ്ട്
കണ്ണിമ ചിമ്മാതെ മാലാഖമാർ
ഈ മഹാമാരിയെ അകറ്റിടുമ്പോൾ
വീണ്ടുമീ കാലം പുലർന്നിടുമ്പോൾ
കൈ കൂപ്പി നിന്നിടാം ഒത്തുചേർന്ന്
ജീവന്റെ കാവലായി നിന്നവരെ
 

ശ്രീനന്ദ് പിവി
5 ആലച്ചേരി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത