ആര്യാട് സി എം എസ് എൽ പി എസ് കൊമ്മാടി/അക്ഷരവൃക്ഷം/പരിസര ശുചിത്വം
പരിസര ശുചിത്വം
അച്ചു എന്നും രാവിലെ അയലത്തെ വീട്ടിൽ കളിക്കാൻ പോവുമായിരുന്നു. രാവിലെ അയലത്തെ വീട്ടിലേക്ക് കളിക്കാൻ പോവാൻ തുടങ്ങുമ്പോഴാണ് അമ്മ അവനെ തടഞ്ഞത് .അവിടത്തെ അമ്മൂമ്മയ്ക്ക് എലിപ്പനിയാണ്. കുറച്ചു സമയം കഴിഞ്ഞ് അമ്മയും അച്ഛനും ചേട്ടനും കൂടെ വീടും പരിസരവും വൃത്തിയാക്കി.ഭക്ഷണം കഴിച്ച് ബാക്കി വന്ന ഭക്ഷണം ഞാൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഉടനെ തന്നെ അമ്മ എന്നെ വഴക്കു പറഞ്ഞു. ആഹാര അവശിഷ്ടങ്ങൾ പരിസരത്തു വലിച്ചെറിഞ്ഞാൽ എലികൾ വന്ന് അവ ഭക്ഷിക്കുകയും അവിടെ തന്നെ വിസർജ്ജിക്കുകയും അതിൽ നിന്ന് നമ്മളിലേക്ക് അണുക്കൾ പടർന്ന് രോഗം പിടിപെടുകയും ചെയ്യും. അതിനാൽ നമ്മുടെ പരിസരം നന്നായി വൃത്തിയാക്കണം. എലി, കൊതുക് തുടങ്ങിയവയിൽ നിന്ന് ധാരാളം അസുഖങ്ങൾ ഉണ്ടാവുന്നതു തടയാൻ പരിസര ശുചീകരണമാണ് പ്രധാനം. പരിസര ശുചീകരണത്തോടൊപ്പം വ്യക്തി ശുചിത്വവുമാവശ്യമാണന്ന് കൂടെ അമ്മ പറഞ്ഞു തന്നു. അന്നു മുതൽ അവൻ വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലും സ്കൂൾ പരിസര ശുചീകരണത്തിനും മുന്നിട്ടുനിന്നു
|