ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ലേഖനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ലേഖനം

2020 ൽ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ മഹാമാരിയാണ് നോവൽ കൊറോണ വൈറസ്, കോവിഡ് 19 എന്നീ നാമങ്ങളിൽ അറിയപ്പെടുന്ന കൊറോണ വൈറസ്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് നിന്ന് തുടങ്ങി ലോകത്തെ 2 ലക്ഷത്തിലധികം ജനങ്ങളെ ഇതുവരെ കോവിഡ് 19 എന്ന വൈറസ് കൊന്നൊടുക്കി. കൊറോണ എന്ന വാക്കിനർത്ഥം കിരീടം എല്ലെങ്കിൽ പ്രഭവ വലയം എന്നാണ്. ചെക്ക് റിപ്പബ്ലിക്കിൻറെ കറൻസിയാണ് കൊറോണ. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി ലീവൻ ലിയാങ്ങ് ആണ്. World Health Organization ആണ് കോവിഡ് 19 എന്ന പേര് നൽകിയത്.

കൊറോണ വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിലാണ്. കേരളമാണ് കൊറോണ വൈറസിനെ സംസ്ഥാന ദുരിതമായി പ്രഖ്യാപിച്ച സംസ്ഥാനം. കൊറോണ വൈറസ് സാർസ് കോവ്-2 എന്ന രോഗത്തിലേക്കാണ് നയിക്കുന്നത്. രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന പാൻഡോമിക്ക് എന്ന അസുഖമാണ് കൊറോണ. കൊറോണ വൈറസിൻറെ വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിൻറെ പുതിയ ക്യാമ്പയിനാണ് 'Break the Chain'. കോവിഡ് 19 പടരാതിരിക്കാനായി നമസ്തേ ഓവർ ഹാൻറ് ഷെയ്ക്ക് - ആരംഭിച്ച് സംസ്ഥാനം കണ്ണാടകം ആണ്.

നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ടത് നാം ആരോരുത്തരും ആണ്. അതിനാൽ സുരക്ഷിതരായി ഇരുന്ന് ഈ ദുരന്തത്തെ അതിജീവിക്കാൻ പോരാടുകയാണ് വേണ്ടത്.

നമ്മുടെ ജീവൻ രക്ഷിക്കുവാനാണ് ആരോഗ്യ പ്രവർത്തകരും എല്ലാവരും കഷ്ടപ്പെടുന്നത്. അവരുടെ പ്രവർത്തനം വെറുതെ ആക്കരുത്. അതുപോലെ അവരെ സഹായിച്ചില്ലേലും സാരമില്ല, കുറ്റപ്പെടുത്താത്തിരിക്കുക.

നാം ഈ മഹാമാരിയെ അതിജീവിക്കും
അതിജീവിച്ചേ പറ്റൂ.
 

ശ്രീയ സജീവൻ
3 ആമ്പിലാട് സൌത്ത് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം