യു.പി.സ്കൂൾ കല്ലുവാതുക്കൽ/അക്ഷരവൃക്ഷം/ നന്മ

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.സ്കൂൾ കല്ലുവാതക്കൽ/അക്ഷരവൃക്ഷം/ നന്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
നന്മ

 
  

പ്രകൃതിയെ കാക്കണം കാത്തു സൂക്ഷിക്കണം
നാളെയീ നാടിന്റെ നന്മയായ്‌ മാറണം
വൃത്തിയായ് പരിസരം കാത്തു സൂക്ഷിക്കുകിൽ രോഗങ്ങളിൽ നിന്നും മുക്തി നേടാം
വേണ്ടയീ പ്ലാസ്റ്റിക്
വേണ്ടിനി മാലിന്യം
വേണ്ടത് ഭൂമി തൻ രക്ഷ മാത്രo
പ്ലാസ്റ്റിക് നിരോധനം നമ്മുടെ സർക്കാരിൻ നല്ലൊരു മാതൃകയായി മാറി
നാടിനെ കാക്കണം നാട്ടെ ര കാക്കണം
എന്തിനും മുന്നിലായി നിന്നിടേണം
നാളെയുടെ വാഗ്ദാനമായ നമ്മൾ
നാടിൻ്റരക്ഷകരായിടേണം
വലിച്ചെറിഞ്ഞീടല്ലേ മാലിന്യങ്ങൾ വളമാക്കി മാറ്റിടാം പലതിനേയും
അതിലൂടെ നിറയട്ടെ അടുക്കളത്തോട്ടത്തിൽ വിഷരഹിത പച്ചക്കറികളെല്ലാം
അടുത്തുള്ള ദൂരവും താണ്ടുവാൻ വാഹനം
പലതാണ് വീടിന്നു മോടിയായി
പരിസ്ഥിതിക്കേറെ ഹാനിയായ് ഉയരുന്ന
പുകയിന്ന് മനുഷ്യനും ദോഷമാണ്
പരിഹാരമായ് ചെറു ദൂരം നടന്നിടാം
ആരോഗ്യമതു തന്നെ ന്നോർത്തിടേണം
വൃക്ഷത്തിൻതൈകൾ നട്ടുപിടിപ്പിക്കാൻ
പരിസ്ഥിതി ദിനം വരെ കാത്തിടേണ്ട
ഒരു വൃക്ഷം സമമല്ല പത്ത് പുത്രന്മാർക്ക്
അങ്ങനെ കാത്തിടാം നമ്മുടെ ഭൂമിയെ
നമ്മുടെ ഭാവിക്കായ്
നാളെ തൻ നന്മക്കായ്
നമ്മൾക്കൊരുങ്ങിടാം ഇന്നുതന്നെ
നമ്മൾക്കൊരുങ്ങിടാം ഇന്നുതന്നെ

 
 


അജയ് വി കുമാർ
5D യു.പി.സ്കൂൾ കല്ലുവാതക്കൽ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത