Login (English) Help
ഇരുളാണ് ചുറ്റിലും കോവിഡ്... കരിനിഴൽ മഹാന്ധകാരം വിഴുങ്ങുന്നു ഭൂമിയെ എവിടെ പ്രകാശംഇന്നാശയറ്റലയുമ്പോൾ എങ്ങാൻ ഒരു തരി വെട്ടം തിളങ്ങിയോ പിടയുന്നു ജീവൻ തെരുവോരങ്ങളിൽ ശവപ്പറമ്പായിമാറി വൻ നഗരങ്ങളും മരണം വിളിക്കുന്നു ഉണരുവിന് കൂട്ടരേ തൊട്ടടുത്തെങ്ങാനൊരു തേങ്ങലുയരുന്നോ കൊടികുത്തിവാണൊരാ ഭൂലോകരാജ്ഞിയും ചെറ്റപ്പുരക്കലെ അടിയാള ൻ കോരനും ഒരുമിച്ചു വീഴുന്നു രോഗക്കിടക്കയിൽ ആരോരുമില്ലാതെ മായുന്നു മണ്ണിലേക്ക് ഇതു മഹാവ്യാധിയോ ലോകാവസാനമോ ചൈന തൊടുത്തോരാ ജൈവസ്ത്രമാരിയോ വിഷണ്ണനായി നില്കുന്നു വമ്പനാം ട്രംപും സ്തംഭിച്ചു നിൽക്കുന്നു യൂറോപ്യൻ യൂനിയനും ഇരുളാണ് ചുറ്റിലും കോവിഡ് കരിനിഴൽ മഹാന്ധകാരം വിഴുങ്ങുന്നു ഭൂമിയെ ഇതു കാലമേറ്റിയൊരു കാവ്യനീതി, ഇവിടെ എല്ലാരുമൊന്നെന്നു ശാന്തിപാഠം ചിറകറ്റ് വീഴുന്നു സ്വപ്‌നങ്ങൾ, പിന്നാലെ ഗതികിട്ടാതലയുന്നു ജാതികൾ മൂർത്തികൾ ആരോരുമില്ലെന്ന്, ദൈവങ്ങൾ ആശ്രയമേറ്റെന്ന് പൂജാരി സ്വാമികൾ മരണമെത്തുമ്പോഴെങ്കിലും നാടണഞ്ഞീടുവാൻ കെട്ടിയ പെണ്ണിനെ ചേർത്തുപിടിക്കുവാൻ അലിവോടെ മക്കൾക്ക് മുത്തം കൊടുക്കുവാൻ ഓരോ പ്രവാസിയും നെഞ്ചുരുക്കീടുന്നു അമ്മ കരയുന്നു മക്കളെ വന്നിടു... പെറ്റ വെയറാണ്....... കാണണം നിങ്ങളെ.... എവിടെ പ്രകാശം, ഇന്നാശ യറ്റലയുമ്പോൾ എങ്ങാൻ ഒരു തരി വെട്ടം തിളങ്ങിയോ...... കണ്ണിൽ പ്രകാശവും കൈയിൽ സിറിഞ്ചുമായി മണ്ണിലെ മാലാഖ കാത്തിരിക്കെ ഇക്കാലവും നാം കടന്നുപോകും നല്ലൊരു നാളെയിൽ നാമെത്തിടും
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത