ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/വസന്തം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. ഡബ്ള്യു. യു. പി. എസ്. വെളിയം/അക്ഷരവൃക്ഷം/വസന്തം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വസന്തം

ഒറ്റയ്ക്കിരുന്നൊരെന്നെയൊരീണത്തിൽ
തെല്ലകലേക്കു വിളിപ്പതാരൊ………
മുറ്റത്തിനപ്പുറം താഴെത്തൊടിയിലെ
ചെന്തങ്ങിൻ തോപ്പിൽ കളിപ്പതാരൊ….
വാലാട്ടിക്കുരുവിയും അണ്ണാറക്കണ്ണനും
             അഴകോലും പച്ചപ്പനന്തത്തയും
മിഴികളിൽകരിയെഴുതിയ മഞ്ഞക്കുരുവിയും
            തലയാട്ടി നിറമൂട്ടിതമ്പുരാട്ടിപ്പെണ്ണും
  ഒന്നീത്തണലിലൊരിത്തിരിനേരം എന്നു-
മൃദുലമായ് മന്ത്രിച്ച് കുശലങ്ങളോതുന്ന
കരിയിലക്കുരുവിതൻ കളകൂജനം.
തെളിനീരിൻ കുളിരിലും പുഞ്ചിരിതൂകുന്ന
മാനത്തുകണ്ണിയും പുള്ളിപ്പരലും
മുങ്ങിയും പൊങ്ങിയും പിന്നെയൊളിച്ചും
പിടിതറാതോടുന്ന കുഞ്ഞൻ തവളയും
ഇന്നത്തെയന്നമായ് വന്നണയുന്നൊരു
ചെറുപുള്ളിപ്പരൽമീനിനായ്
കണ്ണിമ പൂട്ടാതെ ഒറ്റക്കാൽ തപംചെയ്യും
അരുമ വെള്ളരിക്കൊക്കിന്റെ കൂട്ടം.
കൂട്ടങ്ങൾ കൂടുവാൻ കൂട്ടുകാരായിരം
നേട്ടങ്ങളായ് ഇവ മാറിടാം നാളെ
ഉള്ളുനിറച്ചവർ നെഞ്ചകം ചേരും
എൻ മനം ഉള്ള കാലത്തോളം നിശ് ചയം
വേനലവധിയെൻ ബാല്യകാലത്തിന്റെ
വേറിട്ട പൂന്തേനമൃതകാലം

സുരഭി ആർ. എസ്
5 B ഗവ.വെൽഫെയർ യു. പി. സ്ക്കൂൾ, വെളിയം, കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത