ഗവ. എച്ച് എസ്സ് നെട്ടയം/അക്ഷരവൃക്ഷം/സായന്തനങ്ങളും മാതൃസ്നേഹം പോലെ

23:43, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ. എച്ച് എസ്സ് നെട്ടയം/അക്ഷരവൃക്ഷം/സായന്തനങ്ങളും മാതൃസ്നേഹം പോലെ" സം‌രക്ഷിച്ചിരിക്കുന്നു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സായന്തനങ്ങളും മാതൃസ്നേഹം പോലെ


സായന്തനങ്ങളിൽ,
അമ്മേ ചൊല്ലിതന്നീലയോ
മധുരമാം തേൻകഥകളിൽ
അവയെല്ലാം ഒരു നിലാവെന്നപോൽ
എൻ ഇരുളിൻ മനസ്സിൽ വെളിച്ചം
ചൊരിഞ്ഞീലയോ
ആ നിലാവിന്റെ അനന്തതയിൽ നിൻ
സ്നേഹം പൂർണമായതും
ഹേമന്തരാതൃിയിൽ നിൻ കരുതൽ
കുളിർമഴയായി പെയ്തതും
ഓരോ മുറിവിലും നിൻ പുഞ്ജിരി
ആശ്വാസം പകർന്നതും
എൻ ഹൃദയത്തിൻ കോണിൽ
നിന്നുമുണർന്നമ്മേ
ഇനിയെൻ ജീവിതയാതൃയിൽ
വഴികാട്ടാനും വെളിച്ചം പകരാനും
നിൻ കരുതലെനിക്ക് ജീവജലം
അമ്മേ, നൊന്തു പ്രസവിച്ചതിൻ
വേദന അനുഭവിച്ചറിഞ്ഞ
തല താഴ്ത്തുന്നു നിൻ
ധീരയാതൃയാം ജീവിതയാതൃയിൽ
മരിച്ചാലും മണ്ണിനോടലിയിൽ
അമ്മേ നിൻ സ്നേഹത്തിൽ ചുടുരക്തം.....

അഭിരാമി എ. എസ്,
9‍ ബി, ഗവ. എച്ച് എസ്സ് നെട്ടയം
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത