ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ ഭൂതക്കുളം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

മാറിയ കാലത്തിൻ മാറാത്ത വ്യാധിയെ
ഭേദമാക്കാൻ വന്ന പകർച്ചവ്യാധി
എങ്കിലും തളരില്ല നിൻമുന്നിൽ
ഈ സഹ്യപുത്രിയാം കേരളം

എതിർത്തുവന്നവരെ
തോല്പിച്ചയച്ച ചരിത്രം
തിരുത്തുവാനാകില്ല നിനക്കും
നിപ്പയും വസൂരിയും പ്രളയവും വന്നിട്ടും
ഒത്തൊരുമയാൽ നേരിട്ടു ഞങ്ങൾ.

തളർന്നേക്കാം നിന്റെ മുന്നിൽ
ചൈനയും ഇറ്റലിയും വരെ
എങ്കിലും തളർത്താനാകില്ല
നിനക്കു ഞങ്ങളെ
പ്രതിരോധമാകുന്ന ആയുധം കൊണ്ട്
പൊരുതി ജയിക്കുംനിന്നെയും ഞങ്ങൾ.

ആർഷ.എസ്.ശങ്കർ
7 C ഗവ.ഹയർ സെക്കന്ററി സ്കൂൾ, ഭൂതക്കുളം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത