(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിൻ ക്രൂരതകൾ ചരിത്ര പുസ്തകത്തിലേക്ക്
ഹേ മഹാമാരീ,
നിൻ ചുഴലിയിൽ വീണുടഞ്ഞത്
അനേകം ജീവനുകൾ.
നീ എൻ ആഗ്രഹങ്ങളെ
വീടിനുളളിൽ പൂട്ടിയിട്ടു
ലോകമാകെ ജനങ്ങൾ
തൻ ജീവനു വേണ്ടി പിടയുമ്പോൾ
നീ എൻ മനസ്സിനെ നോവിച്ചു
നിന്നെ ഈ ലോകം പിടിച്ചു കെട്ടുമ്പോൾ
ഞാനൊരു വെള്ളരി പ്രാവായി പറക്കും
നിൻ ക്രൂരതകൾ ചരിത്ര പുസ്തകത്തിലേക്ക്
മാറ്റപ്പെടുമ്പോൾ ,എൻ മോഹങ്ങളെ-
കൂട്ടിലടച്ച മഹാമാരീ അതിജീവനം
അത് ഞങ്ങൾക്ക് സാധ്യം.