കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ

23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പ്രകൃതിയാം അമ്മ" സം‌രക്ഷിച്ചിരിക്കു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയാം അമ്മ

ശുദ്ധമായ് നിന്നൊരു ഭൂമിയെ മാനവർ.
തന്നുടെ സൃഷ്ടിയാൽ മലിനമാക്കി.
അശുദ്ധമായ് മലയും കുന്നും വനങ്ങളും.
അകലെയായ് പ്രകൃതിതൻ മാധുര്യവും.

മാനവർ തന്നുടെ നേട്ടങ്ങൾ കൂട്ടവെ.
മറന്നു പോയ്‌ മണ്ണിനെ സോദരരെ.
നേട്ടങ്ങൾ മാത്രം നോക്കിയ മാനവർ.
എല്ലാം മറന്നങ്ങു മുന്നേറവെ.

പ്രകൃതിയാം അമ്മ തൻ മക്കളെ നേടുവാൻ-
കണ്ടെത്തി ഘോരമാം പോംവഴി പെട്ടെന്ന്.
മാനവർ നീങ്ങിയ വഴികളിൽ അവൾ കണ്ടു-
അമർത്യരാം വിഷമായ പ്ലാസ്റ്റിക്കും രാസവസ്തുവും.

ഇതുമൂലം വന്നെത്തി ഘോരമാം പേമാരി.
മാനവ ജനതയെ മൂടിടുന്നു.
ചുമക്കുന്നു തുമ്മുന്നു വാടുന്നു മുഖമെല്ലാം
മാനവർ മുങ്ങുന്നു വൻരോഗത്തിൽ.

ശുദ്ധിയാക്കിടാം നമ്മളെ പ്രകൃതിയെ
ശുദ്ധമായ് മാറ്റിടാം ലോകത്തിനെ.
ഇല്ലെങ്കിൽ തീർന്നിടും നാമും സർവ്വതും
ഇവിടെ ഈ ഘോരമാം രോഗമാം ശയ്യയിൽ.

ഷോബിൻ ജി ബിജു
8 C കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത