എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ/അക്ഷരവൃക്ഷം/മായുന്ന ഹരിതഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ/അക്ഷരവൃക്ഷം/മായുന്ന ഹരിതഭംഗി" സം‌രക്ഷിച്ചിരിക്കുന്നു: sch...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായുന്ന ഹരിതഭംഗി

മായുന്നു ഭൂമിതൻ ഹരിതഭംഗി
മായുന്നു ഭൂമിതൻ ഹരിതഭംഗി
ഹരിതം നിറഞ്ഞൊരാ ഭൂമി
ഇന്ന് സ്വപ്നം വിടർത്തുന്ന ഭൂമി
ഹരിതത്തിൻ സ്പർശനം തേടുന്ന ഭൂമി
ഒരു മഴത്തുള്ളിയായ് താഴ്‍ന്നിറങ്ങുന്നു
പലവഴി താണ്ടി അലഞ്ഞിടുന്നു
വൃക്ഷമെന്നൊരു നൂറു സ്വപ്നമുണർത്താൻ
സ്വപ്നം വെറുമൊരു പാഴ്‍ക്കിനാവായി
മണ്ണിന്റെയുടലിൽ തറച്ചിടുന്നു.
മായുന്നു ഭൂമിതൻ ഹരിതഭംഗി (2)
ഹരിതാഭഭംഗി തുടച്ചീടുവാനായ്
മാനുഷക്രൂരന്മാർ വഴിതേടിയെത്തി
ഭൂമിയെ ചോരപ്പാളിയാക്കിയവർ
അകലെയെങ്ങോ മറഞ്ഞീടുന്നു.
ഇനിയുമടങ്ങാത്ത പകയിൽ
മാനുഷവർഗ്ഗങ്ങൾ ആർത്തിറങ്ങുന്നു
ഒരു നൂറു പുഞ്ചിരി വിടർത്തിയ ഭൂമി
തേങ്ങലിൽ തേങ്ങലായ് മാറിടുന്നു
മായുന്നു ഭൂമിതൻ ഹരിതഭംഗി (2)
ഇനി മായുന്ന സ്വപ്നങ്ങൾ മാത്രം
വെറും പാഴ്‍കിനാവുകൾ മാത്രം (2)

വൈഷ്ണവി ലാൽ
8 E എസ്.എൻ.വി.ജി.എച്ച്.എസ്, പരവൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത