വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കാത്തിരുപ്പ്...

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കാത്തിരുപ്പ്..." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksh...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരുപ്പ്

കോവിഡ് 19എന്ന ഭീകരൻ കാരണം എന്റെ അവധിക്കാലം എനിക്ക് നഷ്ട്ടപെട്ടിരിക്കുന്നു. എന്നും എന്റെ അച്ഛൻ ജോലിസ്ഥലത്തുനിന്ന് വിളിക്കുമ്പോൾ പറയും മോള് പുറത്തിറങ്ങരുത് മാസ്ക് ഉപയോഗി ക്കണം കൈകൾ എപ്പോഴും വൃത്തിയായി കഴുകണം എന്നൊക്കെ. അച്ഛൻ ആദ്യം ഇതൊക്കെ പറയുമ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. ഞാൻ അമ്മയോട് ചോദിച്ചു എന്താ ഞാൻ വൃത്തിയില്ലാത്ത കുട്ടിയാണോ എപ്പോഴും അച്ഛൻ വിളിച്ചാൽ ഇങ്ങനെ പറയുന്നത്. അപ്പോഴാണ് എനിക്ക് അമ്മ ഈ ഭീകരനെക്കുറി ച്ചു പറഞ്ഞുതന്നത്. ശരിയാണ് ഞാൻ എന്റെ അച്ഛനെയും കൂട്ടുകാരെയും, പാർക്കും എല്ലാം വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു. ഈ ഭീകരൻ വന്നില്ലാരുന്നെക്കിൽ എന്നെ എന്റെ അച്ഛൻ ഈ വെക്കേഷനിൽ എവിടെയെല്ലാം കൊണ്ടുപോകുമായിരുന്നു. എനിക്ക് ഇഷ്ട്ടപെട്ടതെല്ലാം എന്റെ അച്ഛൻ കൊണ്ടുതരുമായിരുന്നു. ഞാൻ ചിന്തിച്ചു അപ്പോഴും അമ്മയും, അച്ഛനും, ടീച്ചർമാരും ശുചിത്വത്തെ ക്കുറിച്ച് പറഞ്ഞു തരും അത് ഞങ്ങൾ അനുസരിക്കുകയും ചെയ്യുന്നു. അപ്പോൾ തീർച്ചയായും നമുക്ക് ഈ ഭീകരനെ ഇല്ലാണ്ടാക്കൻ കഴിയും നമുക്ക്. കേരളം ശുചിത്വത്തിൽ ഒന്നാമതാണെന്ന് എന്റെ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞുതന്നിട്ടുമുണ്ട്. അങ്ങനെയുള്ള നമുക്ക് ഈ ഭീകരൻ ഇല്ലാണ്ടാക്കൻ നമുക്ക് സാധിക്കും . എന്റെ അമ്മ പറയുന്ന പോലെ നമ്മൾ ജീവിക്കുന്നത് കേരളത്തിലാണ്. ജാഗ്രതയോടെ നമുക്ക് ഈ ഭീകരനെ തുരത്താം എന്ന വിശ്വാസം എനിക്കുണ്ട്. എനിക്ക് ഈ വെക്കേഷൻ നഷ്ട്ടപെട്ടെങ്കിലും ഇനി വരുന്ന വെക്കേഷൻ അടിപൊളിയായിരിക്കും എന്ന് എന്റെ അമ്മ എനിക്ക് ഉറപ്പ്‌ തന്നു കഴിഞ്ഞു. ആ പ്രതീക്ഷയിൽ ഞാൻ വരുന്ന വെക്കേഷന് വേണ്ടി കാത്തിരിക്കുന്നു.

മീനാക്ഷി. എം
3 A വിമലാംബിക എൽ. പി. എസ്. കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ