യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ

23:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ
                 അത് ബംഗാളിലെ ഒരു കുഗ്രാമമായിരുന്നു. ജനങ്ങൾ തിങ്ങിപ്പാർത്ത ഒരു ചേരി. തൊഴിലില്ലായ്മ രൂക്ഷമായതോടെ അവിടത്തെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ അഭയം തേടി ,അതിലൊരാളായിരുന്നു സുന്ദർലാൽ. അയാളെ മാത്രം ആശ്രയിച്ച് രണ്ട് ജീവനുകൾ ഉണ്ട്. സുന്ദർലാലിന് കിട്ടുന്ന തുച്ഛമായ വരുമാനമാണ് ആ കുടുംബത്തിൻ്റെ ഏക ആശ്രയം. സുന്ദർലാലിൻ്റെ ഭാര്യ ഗർഭിണിയാണ്. സുന്ദർലാൽ ഇപ്പോൾ കേരളത്തിലാണ് ജോലി ചെയ്യുന്നത്. പണി ചെയ്ത് കിട്ടുന്ന തുകയുടെ വലിയ ഭാഗവും അയാൾ ബംഗാളിലേയ്ക്കാണ് അയയ്ക്കുന്നത്.
          ഫെബ്രുവരിയിൽ കേരളത്തിൽ എത്തിയ അയാൾ ഭാര്യക്ക് നൽകിയത് "ഏപ്രിൽ ആദ്യമാകുമ്പോൾ നിൻ്റെ മുമ്പിലുണ്ടാകും " എന്ന വാക്കായിരുന്നു. പിന്നീടങ്ങോട്ട് ഏപ്രിൽ ആകാനുള്ള തിടുക്കത്തിലായിരുന്നു അയാൾ. വീട്ടിൽ ചെന്നിട്ട് അവളെയും കൊണ്ട് ബംഗാൾ മുഴുവൻ കറങ്ങണമെന്നും ഒരായുസ് മുഴുവനും സുഖമായി ജീവിക്കാനുള്ള പണമുണ്ടാക്കി നാട്ടിൽ തന്നെ കഴിയണം എന്നും അയാൾ ആഗ്രഹിച്ചു.
            അങ്ങനെയിരിക്കെയാണ് കൊറോണയെന്ന മാരക വൈറസിനെ തുടർന്ന് രാജ്യം മുഴുവൻ ലോക്ക് ഡൗണിലേക്ക് മാറിയത്. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളം അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേയ്ക്കയക്കാൻ തീരുമാനിച്ചു.നാട്ടിൽ ചെല്ലാനുള്ള ആയിരം രൂപ അയാൾ കടം മേടിച്ചു.നിർഭാഗ്യം എന്ന് പറയാം അയാളുടെ സുഹൃത്തിൻ്റെ ആശുപത്രി ചിലവിന് വേണ്ടി ആ തുക ചെലവാക്കപ്പെട്ടു. ചെലവായിപ്പോയപ്പോഴാണ് ആ നോട്ടുകൾക്ക് അയാളുടെ ജീവൻ്റെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞത്. താൻ ആഗ്രഹിച്ച യാത്ര നടക്കില്ലെന്ന ബോധം അയാൾക്കിപ്പോൾ ഉണ്ട്. നിറഞ്ഞ കണ്ണുകളോടെ അയാൾ ഇനിയും ആ മുറിക്കകത്ത് തീവണ്ടിയുടെ ചൂളമടിക്കായി കാത്തിരിക്കുന്നു. ഇതു വരെ അവസാനിക്കാത്ത കാത്തിരുപ്പ്...........
കാഞ്ചന .എസ്
5 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ