എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ദേവുവിന്റെ പ്രകൃതി സ്നേഹഠ

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/ദേവുവിന്റെ പ്രകൃതി സ്നേഹഠ" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദേവുവിന്റെ പ്രകൃതി സ്നേഹഠ

ഒരിടത്തൊരിടത്ത് മരങ്ങളാൽ തിങ്ങിനിറഞ്ഞ ഒരു കാടുണ്ടായിരുന്നു,ആ കാടിൻെറ പുറകിലായിരുന്നു ദേവുവിൻെറ വീട്. ദേവുവും പ്രകൃതിയും നല്ല കൂട്ടുകാരായിരുന്നു. ഒരു ദിവസം പ്രഭാതത്തിൽ ദേവു പ്രകൃതിുടെ ഏറ്റവും പ്രിയപെട്ട മരത്തിൻെറ അരുകിലെത്തി.ആ മരത്തിലൊരു കിളിയിരിക്കുന്നത് അവൾ കണ്ടു. ദേവു ചോദിച്ചു എന്താ കിളി ഒരു സങ്കടം ഞാൻ ഇതിനുമുൻപ് നിന്നെ ഇവിടെ കണ്ടിട്ടില്ലല്ലോ.പെട്ടെന്ന് കിളി പറഞ്ഞു ഞാൻ താമസിച്ചിരുന്ന എൻെറ മരവും എൻെറ കൂട്ടുകാരെയും നഗരത്തിലെ മനുഷ്യർ വന്ന് വെട്ടി ഒരു ലോറിയിൽ കയറ്റി കൊണ്ടുപോയി.അയ്യോ ! ഇതൊരു മോശമായ വാർത്തയാണല്ലോ ദേവൂ മനുഷ്യർ എത്ര ക്രൂരർ ആണെന്ന് നിനക്കറിയാമോ ഇതും പറഞ്ഞ് കിളി കരയാൻ തുടങ്ങി ങ്ഹി..ങ്ഹി...എൻെറ മരം.നീ കരയണ്ട കിളി എനിക്കറിയാം മനുഷ്യർ കാരണം നിൻെറ വീചാണ് നശിപ്പിച്ചത്. എൻെറ മാത്രമല്ല ദേവൂ എൻെറ കൂട്ടുകാരായ അല്ലി തത്തയുടെയും അണ്ണാൻ ചേട്ടൻെയും ഒക്കെ വീടുപോയി അയ്യോ !കരയാതിരിക്കൂ ദേവു കിളിയെ സമാധാനിപ്പിച്ചു.അന്ന് രാത്രി അവൾ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോൾ ദേവു അമ്മയോടു ചോദിച്ചു ;എന്തിനാണമ്മേ ഈ മനുഷ്യർ പക്ഷികളുടെയും മൃഗങ്ങളുടെയും വീടുകൾ നശിപ്പിക്കുന്നത്.ഈ മരങ്ങളെ അല്ലേ പല ജീവികളും ആശ്രയിക്കുന്നത്.മരങ്ങൾ നമുക്കെല്ലാം തരുന്നില്ലെ!നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ വരെ മരങ്ങൾ തരുന്നു എന്ന് എനിക്ക് അമ്മ പറഞ്ഞു തന്നിട്ടില്ലേ !പാവം മരം.അമ്മ പറഞ്ഞു മോളെ ഇതൊക്കെ മനുഷ്യരുടെ ക്രൂരതകളാണ്.എല്ലാവരും നമ്മെപോലെയല്ല മോളെ "പ്രകൃതി നമുക്ക് വായുവും പഴങ്ങളും കായ്കളും തണലുമൊക്കെ തരുന്നു".അതുകൊണ്ട് മരങ്ങളെ വെട്ടി നശിപ്പിക്കരുത്,ദേവുവിനെ പോലെയുള്ള ഒരു കുട്ടിയായി പ്രകൃതിയെ സ്നേഹിക്കൂ.

ഭാഗ്യ ജി
5 D എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ