എ.പി.പി എം.വി എച്ച് എസ്സ് എസ്സ് ആവണീശ്വരം/കൊറോണ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.പി.പി എം.വി എച്ച് എസ്സ് എസ്സ് ആവണീശ്വരം/കൊറോണ ദിനങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proje...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ദിനങ്ങൾ
കോറോണ കാലമല്ലെ, വീട്ടിലിരുന്നു മടുത്തു. പരീക്ഷ തീരാൻ

കാത്തുനിൽക്കുകയായിരുന്നു, എവിടെയെങ്കിലും പോകാൻ. പക്ഷെ പരീക്ഷ പ്രതീക്ഷിക്കുന്നതിനു മുമ്പേ തീർന്നു. എന്നാൽ എവിടെയും പോകാൻ സാധിച്ചില്ല.കഴിഞ്ഞവർഷം എവിടെയെല്ലാം പോയി. എന്നാൽ ഇന്ന് അതൊരോർമ്മ മാത്രം. അവധിക്കാലം നേരത്തെ തുടങ്ങി. പക്ഷെ ഒരു രസവുമില്ലാത്ത അവധിക്കാലം.....

              വീട്ടിലിരുന്നു മടുത്തതു കൊണ്ട് എവിടെയെങ്കിലും പോകണമെന്നു ഞാൻ

കൊതിച്ചിട്ടുണ്ട്. അമ്മയും അച്ഛനും ഞങ്ങളെ എവിടെയും വിടില്ല. എവിടെയെങ്കിലും പോകാം എന്ന് അമ്മയും അച്ഛനും കരുതിയാൽ തന്നെ വഴിയരികിൽ രാവെന്നോ പകലെന്നോ ഇല്ലാതെ വിശപ്പ് അകറ്റി കനത്ത വേനൽ ചുടിൽ ഒരു കൂട്ടം കാക്കി വസ്ത്രധാരികളായ രക്ഷകരെ കാണാം.അവർ നമ്മെ തടയും നമ്മുടെ പേരിൽ കേസ് ചാർജ്ജ് ചെയ്ത് വാഹനങ്ങളും ഉള്ളിലാക്കും. ഒരു കണക്കിന് ഇതാണ് നല്ലത്.നമ്മുടെ രക്ഷകരാണ് പോലീസും ആരോഗ്യ പ്രവർത്തകരും മാലാഖമാരായ നഴ്സും ഡോക്ടറും എല്ലാം അവരാണ് നമ്മുക്ക് വേണ്ടി പൊരുതുന്നത്. അങ്ങെനയുള്ളവരെ ബഹുമാനിക്കുകയല്ലെ വേണ്ടത് ? എന്തായാലും ഈ അവധിക്കാലം എവിടെയും പോകാൻ കഴിയുന്നില്ല.

                 വീട്ടിലിരുന്നു മടുത്ത ഞാൻ അടുത്തുള്ള തൊടിയിലേക്കിറങ്ങി. അപ്പോഴാണ്

സന്തോഷകരമായ ഒരു കാഴ്ച കണ്ടത്. പിലി വിടർത്തി കാറ്റിനനുസരിച്ച് നൃത്തമാടുന്ന മയിൽ. നീലനിറമുള്ള അതീവ സുന്ദരനായ മയിൽ എന്താ രസം! എത്ര മനോഹരമായിട്ടാണ് നൃത്തമാടുന്നത്. അനക്കം കേട്ടിട്ടാണോ എന്നറിയില്ല പെട്ടന്ന് അത് പോയി.

                പിന്നിട് എൻ്റെ  ശ്രദ്ധ തെരുവിലേക്കായി കുറച്ച് ദിവസം മുമ്പു വരെ എത്ര 

തിരക്കായിരുന്നു ഈ തെരുവിൽ! എന്നാൽ ഇന്ന് എത്ര വിജനമായി കിടക്കുന്നു! കടകൾ അടഞ്ഞുകിടക്കുന്നു. മരുന്നുകടകൾ മാത്രം. കൂടെ കൂടെ ഒന്നോ രണ്ടോ വണ്ടികൾ പോകുന്നു. കുറച്ച് പേർ വായിൽ മുഖാവരണം ധരിച്ചു കൊണ്ടു നടക്കുന്നു എന്താ മാറ്റം! വളരെ വ്യത്യാസമായിരിക്കുന്നു ഈ തെരുവിന്! മാനവർക്ക് പകരം ശ്വാനൻമാർ തെരുവ് കൈയടക്കിയിരിക്കുന്നു.

         വീണ്ടും ഞാൻ തൊടിയിലേക്കു തന്നെ നടന്നു. അതാ ആ മയിൽ വീണ്ടും അങ്ങനെ

ഞാൻ ആ മയിലിനനുസരിച്ച് നൃത്തമാടാൻ തുടങ്ങി.സമയം പോയത് അറിഞ്ഞില്ല. "മോളേ" അമ്മയുടെ വിളി ഈശ്വരാ! ഞാനിവിടെ വന്നിട്ട് ഒരു പാട് നേരമായോ? "മോളെ കഴിക്കാൻ വാ" അമ്മ വിളിച്ചു പറഞ്ഞു. അമ്മയുടെ വിളി കേട്ട ഞാൻ വീട്ടിലേക്ക് ഓടി.

                വീട്ടിലെത്തിയ എന്നെ കാത്ത് ചോറ് തീൻമേശയിലിരിക്കുന്നു. ചോറ്

കഴിക്കാനായി ഞാനിരുന്നു. പതിവുപോലെ ഇന്നും ചക്ക. സത്യത്തിൽ ഈ സമയത്താണ് ചക്കയുടെ രുചി നാം അറിയുന്നത്. മീനും മുട്ടയും ഇറച്ചിയും മാത്രം മതിയെന്ന് വാശി പിടിച്ചിരുന്ന നാം, ചക്കയുടെ രുചി അറിയാൻ തുടങ്ങി. ചക്കയും ചോറും കഴിച്ചു. റൂമിലേക്കു മടങ്ങയപ്പോഴും. ആ മയിലിൻ്റെ നൃത്തം എന്നെ ആസ്വദിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെ ഈ കൊറോണ ദിനങ്ങൾ പ്രകൃതിയോടൊപ്പം ഒത്തുചേർന്നതായി മാറി..............................

കൃഷ്ണേന്ദു എ.എസ്
8 എ.പി.പി.എം.വി.എച്ച്.എസ്.എസ് ആവണി ശ്വരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ