അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/എന്റെ കൊച്ചുകുരുവികൾ

22:34, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അമൃതാ യു.പി.എസ്സ്. പാവുമ്പ/അക്ഷരവൃക്ഷം/എന്റെ കൊച്ചുകുരുവികൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കൊച്ചുകുരുവികൾ


നേരം പുലർന്നു........ മുറ്റത്താകെ കിളികളുടെ കളകളാരവം....... ഞാനുണർന്നു....... നോക്കുമ്പോൾ എന്റെ വീടിന്റെ മുറ്റത്താകെ ഓടി പറന്നു നടക്കുന്ന കൊച്ചുകുരുവി കൾ. അവ എന്നെ കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി... കാരണം ഞാനെപ്പഴും അതിനു വെള്ളവും ഭക്ഷണവും കൊടുക്കും .അച്ഛനാണ് എന്റെ കൂടെ വരുന്നത്...... ഒരു ദിവസം ഒരു കുരുവി കുഞ്ഞു എന്റെ മുറിയിൽ കേറി വന്നു... ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി..... ഞാൻ അമ്മയെ വിളിച്ചു അമ്മേ ഓടിവായോ ദേ ഒരു കുരുവിക്കുഞ്ഞു... അമ്മ ഓടി വന്നു നോക്കുമ്പോ ൾ കുരുവി എന്നെ നോക്കി എന്തെല്ലാമോ കാട്ടുന്നു. അമ്മ പറഞ്ഞു അത്‌ മോന്റെ കൂടെ കളിക്കാൻ വന്നതാണെന്ന്. എനിക്ക് അത് കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. ഞാനവന് എന്റെ ഒരു ഉടുപ്പ് കൊടുത്തു. അവനതിൽ ചാടുന്നു മറിയുന്നു അങ്ങനെ അങ്ങനെ... അങ്ങനെ ദിവസവും കുരുവി കുഞ്ഞു എന്റെ മുറിയിൽ വരാൻ തുടങ്ങി... ഞാൻ കൊടുത്ത ഉടുപ്പിൽ കിടന്നു അവൻ ഉറങ്ങാ നും തുടങ്ങി. ഇപ്പോൾ അവൻ എന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ്........

ശബരിനാഥ് എസ്
1B അമൃത യു പി എസ്സ് പാവുമ്പ കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ