മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/അക്ഷരവൃക്ഷം/പൂമ്പാറ്റയും ചിറകും
പൂമ്പാറ്റയും ചിറകും
മഴ പെയ്തു തോർന്നിട്ടു ഏതാനും മണിക്കൂറുകളേ ആയിട്ടുള്ളു. ഇലകളിലും ചെടികളിലും ഇപ്പോഴും വെള്ളം തങ്ങി നിൽപ്പുണ്ട്. നീലാകാശത്തിലൂടെ പക്ഷികൾ പറന്നു പൊങ്ങി. മരത്തിൽ ഇരുന്ന കിളികൾ ഒരേ രാഗത്തിൽ പാടി, പുഴ താളത്തിൽ ഒഴുകി. ചെറിയൊരു വീട്, വീടിന്റെ വാതിൽ തുറന്നു ഒരു സ്ത്രീ പുറത്തേക്കിറങ്ങി. അവൾ അമ്മുവിന്റെ അമ്മയാണ്. പേര് തുളസി. അവൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അമ്മുവിനെ വിളിച്ചു.
" അമ്മു..... അമ്മു....." വൈകിട്ട് നാമം ജപിച്ചു കൊണ്ടിരിക്കുകയായിരുന്ന മുത്തശ്ശിയുടെ അടുത്ത് അവൾ ചെന്നു. അവൾക്ക് മുത്തശ്ശിയെ വലിയ ഇഷ്ടമാണ്. അവർക്ക് ഒരുപാട് കഥകൾ മുത്തശ്ശി പറഞ്ഞു കൊടുക്കും.
|