ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 7 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എൽ.പി.എസ് കുമാരനല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ [[ജി.എൽ.പി.എസ് കുമാരനെല്ലൂർ/അക്ഷരവൃക്ഷം/കൊ...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരൻറെ കഥ കഴിച്ചിടും (2)
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്ന് ഈ വിപത്തകന്നിടും വരെ (2)

കൈകൾ നാം സോപ്പുകൊണ്ടിടക്കിടക്ക് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തേ ഒത്തുചേരൽ നിർത്തണം (2)

രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചുവെച്ചിടില്ല നാം (2)
ഭയന്നിടില്ല നാം ചെറുത്തുനിന്നിടും
കൊറോണയെന്ന ഭീകരൻറെ കഥ കഴിച്ചിടും (2)

രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സവേണ്ട സ്വന്തമായി ഭയപ്പെടേണ്ട ഭീതിയിൽ (2)
ഹെൽത്തിൽനിന്നും ആംബുലൻസും ആളുമെത്തും ഹെൽപ്പിനായി
ബസ്സിലേറി പൊതുഗതാകതത്തിലില്ല യാത്രകൾ

പരത്തിടില്ല കോവിഡിൻ ദുഷിച്ച ചീത്തണുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം (2)
ഓക്കിയും സുനാമിയും പ്രളയവും കടന്നുപോയി
ദീരരായി കരുത്തരായി നാം ചെറുത്തതോർക്കണം

ചരിത്രപുസ്തകത്തിൽ കുറിച്ചിടും നാം കൊറോണയെ
തുരത്തിവിട്ട് നാടുകാത്ത നൻമയുള്ള മർത്യരായി (2)


നജ ഷെറിൻ
4 സി ജി എൽ പി എസ് കുമാരനെല്ലൂർ
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത