സ്കൂൾ ഫോർ ദി ബ്ലൈന്റ് ആലുവ/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം

ഒന്നിച്ചു നിൽക്കാം

പെട്ടന്നു വന്നൊരു മഹാമാരിയെ
ഒരുമിച്ച് നിന്ന് തുരത്തിടാം

നമ്മുടെ രാജ്യത്തേക്കു വരാതെ നോക്കിടാം
കാക്കണം നമ്മൾ നമ്മുടെ രാജ്യത്തെ

അറിവുളളവർ പറയുന്നതനുസരിച്ച്
വീടിനുളളിൽ കഴിയേണം നമ്മൾ

പെട്ടന്ന് റോഡുകൾ ആകവെ നിശ്ചലമായി
വാഹനങ്ങളൊന്നുമെ ഓടാതെയായി
കടകളൊന്നുമെ തുറക്കാതെയായി

ഈസ്റ്ററും വന്നു വിഷുവും വന്നു
ആരുമെയൊന്നും ആഘോഷിച്ചതില്ല

ഇതുപോലെ പെട്ടന്ന് പ്രളയം വന്നപ്പോൾ
അതിലും ഒറ്റക്കെട്ടായി നിന്നു നമ്മൾ

നമ്മെ രക്ഷിക്കാൻ കോവി‍‍ഡിനു നേരെ
പൊരുതുന്ന ഡോക്ടർമാരെയും നഴ്സുമാരെയും
മന്ത്രിമാരെയും പോലീസുകാരെയും
മറ്റു പ്രവർത്തകരെയും ആദരിച്ചിടാം
കോവിഡ് കൊണ്ടുപോയ ഓരോ ജീവനും ആദരാഞ്ജലികൾ.
 

ശ്രീലക്ഷ്മി. ടി.ആർ.
7 A സ്കൂൾ ഫോർ ദി ബ്ലൈൻഡ് ആലുവ , എറണകുുളം
ആലുവ ഉപജില്ല
ഏറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത