സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ --പരിസ്ഥിതി സംരക്ഷണം--

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം      


മരങ്ങളും ചെടികളും നട്ടു പിടിപ്പിക്കുന്നതിലൂടെ നമുക്ക് ശുദ്ധ വായു ലഭിക്കും. പരിസരം ദിവസവും വൃത്തിയാക്കണം. ചിരട്ടയിലും ഓടയിലും കുപ്പികളിലും കെട്ടി കിടക്കുന്ന വെള്ളം എടുത്തു മാറ്റണം. അല്ലെങ്കിൽ കൊതുകുകൾ മുട്ട ഇട്ടു പെരുകും. ഫ്രിഡ്ജുകൾ ആഴ്ചയിൽ ഒരു ദിവസം വൃത്തിയാക്കണം. റോഡുകളിൽ മാലിന്യം വലിച്ചെറിയാതെ നിക്ഷേപിക്കേണ്ട സ്ഥലങ്ങളിൽ നിക്ഷേപിക്കണം. പ്ലാസ്റ്റിക് കുപ്പികൾ കത്തിക്കാതെ നിക്ഷേപിക്കണം.മലിനീകരണം ജീവജാലങ്ങളുടെ നിലനിൽപ്പിന് തടസ്സം സൃഷ്ടിക്കുന്നു.വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു.അതു കൊണ്ട് പ്രകൃതി സംരക്ഷണം അത്യന്താപേക്ഷിതമാണ്. തരിശു കിടക്കുന്ന ഭൂമികളിൽ വൈവിധ്യമാർന്ന കൃഷി ആരംഭിക്കാനുളള ഗവൺമെന്റിന്റെ തീരുമാനം സ്വാഗതാർഹമാണ്. മനുഷ്യരുടെ അതിക്രമം കാരണം വനങ്ങളുടെ വിസ്ത്രതി കുറയുന്നു. നിലവിലുളള വനഭൂമിയും അതിലുളള ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. വരും തലമുറയ്ക്കായി നമ്മുടെ ഈ കൊച്ചു ഭൂമിയെ ഒത്തൊരുമയോടു കൂടി സംരക്ഷിക്കാം.

വൈഗജിത് എസ്.എസ്.
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം