സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/കൊറോണക്കാല ചിന്തകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാല ചിന്തകൾ.

ഈ കൊറോണ സൂപ്പറാ. ഈ കൊറോണ വന്നതോടെ ഞാൻ ചിന്തിക്കാൻ തുടങ്ങി. കൊറോണ ഒരു മഹാ സംഭവം തന്നെയാണ് .സ്കൂൾ ഇല്ലാത്തതുകൊണ്ടല്ല. ഇതുവരെ ചൈന നിർമ്മിച്ചതിൽ ഏറ്റവും മികച്ച ഉല്പന്നം ആയതുകൊണ്ടാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പരിസ്ഥിതി സൗഹൃദമാണ് ഈ ചൈനീസ് ഉൽപ്പന്നം. ശബ്ദമലിനീകരണം ഇല്ല വായുമലിനീകരണം ഇല്ല എല്ലായിടവും ശാന്തം.എന്റെ വീട്ടിലെയും അയൽവക്കത്തെ വീട്ടിലെയും വണ്ടികളെല്ലാം വിശ്രമത്തിലാണ്. റോഡിൽ കളിക്കാം. പക്ഷേ അങ്ങനെ ചെയ്യുന്നത് തെറ്റാണ്. കൊറോണ വന്നതിനുശേഷം ശുചിത്വവും കൂടി. മുമ്പ് സ്കൂളിൽ പോയി വരുമ്പോഴും ട്യൂഷൻ കഴിഞ്ഞു വരുമ്പോഴും കളി കഴിഞ്ഞു വരുമ്പോഴും വന്നപാടെ വീട്ടിലേക്ക് കയറിയിരുന്നു. അതിന് അമ്മയുടെ കയ്യിൽ നിന്ന് അടിയും കിട്ടിയിരുന്നു. ഇപ്പോൾ ഞാൻ പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകിയ ശേഷമാണ് വീട്ടിലേക്ക് കയറുക. മറ്റൊരു കാര്യം അച്ചാച്ചൻ വൈകുന്നേരം വരുമ്പോൾ എന്തെങ്കിലുമൊക്കെ പലഹാരം കൊണ്ടുവരും. അച്ഛൻ എപ്പോഴും പറയും അതൊക്കെ നല്ലതല്ലെന്ന്. ഇപ്പൊ എനിക്ക് മനസ്സിലായി, ആ സാധനങ്ങളൊന്നും അത്ര നല്ലതല്ലെന്ന്. വീട്ടിൽ ഉണ്ടാക്കുന്ന വിഭവങ്ങൾ തന്നെയാണ് സൂപ്പർ. എന്റെ അമ്മയ്ക്ക് ഇപ്പോൾ ധാരാളം സമയമുണ്ട്. അടുക്കളയിൽ എന്തൊക്കെ പരീക്ഷണങ്ങൾ! എന്റെ വയറു പൊട്ടാറായി. എന്നാലും ഞാൻ വാരിവലിച്ചു കഴിക്കും. കാരണം എന്റെ അമ്മയുടെ കൈപ്പുണ്യം സൂപ്പറാ. പിന്നെയും മാറ്റങ്ങളുണ്ടായി. ഒന്നിനും സമയമില്ലാത്ത അച്ഛൻ വീടിൻറെ മുറ്റത്ത് നാലു ചെടികൾ വെച്ചു. മടിയന്മാരുടെ രാജാക്കൻമാരായ ഞാനും എന്റെ അനിയത്തി ദേവൂം ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അതിന് വെള്ളമൊഴിക്കും. ഞങ്ങൾ വെള്ളം ഒഴിക്കുമ്പോൾ ആ ചെടികൾ ഞങ്ങളെ നോക്കി ചിരിക്കും. സൂപ്പർ ചിരി. കുറെ നേരം കളിച്ചതിനു ശേഷം കുറെ നേരം ഞാൻ പുസ്തകം വായിക്കും ഞങ്ങളുടെ എച്ച്.എം പറഞ്ഞതനുസരിച്ച് ഞാൻ വായന കുറിപ്പ് എഴുതി തുടങ്ങിയിട്ടുണ്ട്. ഇതിനൊക്കെ ആരാ കാരണം? പക്ഷേ, വാർത്തകളിൽ കൊറോണ കാരണം കുറേ പേർ മരിച്ചു, ദുരിതമനുഭവിക്കുന്നു എന്നൊക്കെയാണ് കാണുന്നത്. കുറേ പേർ അതില്ലാതാക്കാൻ കഷ്ടപ്പെടുന്നുണ്ട്. ആശുപത്രിക്കാർ, പട്ടാളക്കാർ, പോലിസുകാർ.... അവർ എല്ലാക്കാലത്തും ഹീറോകളാണ്. അവർക്ക് എന്നും സല്യൂട്ട്. പക്ഷേ, എന്റെ അഭിപ്രായത്തിൽ കൊറോണ സൂപ്പറാ..

ദേവദർശ്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം