(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
നിങ്ങൾ അറിഞ്ഞില്ലേ കൂട്ടുകാരെ
ലോകം നടുക്കും ഒരു വൈറസ് കഥ
കണ്ണിനു കാണാത്ത ഈ വൈറസിന്
നൽകിയ പേരല്ലോ കൊറോണ
ഇവനെ തുരത്തിയോടിക്കാനായി
കഴുകേണം നമ്മുടെ കൈകൾ
സോപ്പിട്ടു കഴുകേണം പലവട്ടം
മാസ്ക് ഇട്ടു മറയ്‌ക്കേണം മുഖം
അകലം പാലിച്ചു നടക്ക വേണം
ഒത്തിരിക്കാലം അടുത്തിരിക്കാൻ വേണ്ടി
ഇത്തിരിക്കാലം അകന്നിരിക്കാം
എല്ലാം കഴിഞ്ഞൊരു പൊൻപുലർക്കാലം
തെളിയട്ടെ മണ്ണിൽ എന്നുമെന്നും