(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
രാവിലത്തെ ചായ കഴിഞ്ഞ്
ടി. വി. കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം തൂങ്ങാറുണ്ടെന്നും
അമ്മ അപ്പോൾ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കുമെന്നും
ഉച്ചയൂണു കഴിഞ്ഞ്
രണ്ടുപേരും ഒന്നു മയങ്ങുമെന്നും
പറമ്പിൽ തൊട്ടാവാടി പൂക്കളുണ്ടെന്നും
വൈകുന്നേരത്തെ മുറ്റത്തെ മാവിൻതണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്തു വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണേ. ...
നീയാണെന്നെ പഠിപ്പിച്ചത്
എജിൻ എബി
4 A ഗവ.എൽ.പി.എസ്.തുവയൂർ അടൂർ ഉപജില്ല പത്തനംതിട്ട അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത