പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/നേരറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്
23:57, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നേരറിയാൻ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരറിയാൻ
Lock down എന്ന് കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു. കാരണം exam ഇല്ല, സ്കൂളിൽ പോവേണ്ട പഠിക്കണ്ട, എപ്പോഴും Tv യുടെ മുന്നിൽ ഇരിക്കാം എന്നായി ചിന്ത .പക്ഷെ ഒരു കാര്യം എന്നെ വല്ലാതെ സങ്കടത്തിലാഴ്ത്തി Corona (covid 19 ) കാരണം ദിവസവും പതിനായിരങ്ങൾ ചൈനയിലും ഇറ്റലിയിലും മറ്റ് വിദേശ രാജ്യങ്ങളിലും മരിക്കുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ അറിഞ്ഞത് നമ്മുടെ സ്വന്തം നാടായ കേരളത്തിലും Corona കാലു കുത്തിയത് അത് എന്നെ വല്ലാതെ അലട്ടിയത്. പക്ഷെ Lock down തുടങ്ങിയതിന് ശേഷമാണ് എൻ്റെ ഉള്ളിലുള്ള കലകൾ പുറത്ത് വരാൻ തുടങ്ങിയത്.Bottle art ആയിരുന്നു ആദ്യം. പക്ഷെ കളർ തീർന്നതോടെ മനോഹരമായ ചിത്രം വരച്ചു തുടങ്ങിയത്.അങ്ങനെ പല കഴിവുകളും എന്നിൽ നിന്ന് പുറത്ത് വന്നു. അതോടെ സകല കല വല്ലഭനായ ഞാൻ ബെന്യാമിൻ്റെ സാഹിത്യത്തിലെ നാഴികക്കല്ലായ കൃതി ആടു ജീവിതം വായിക്കാൻ തുടങ്ങി. രണ്ടു പേജ് വായിച്ചപ്പോഴേക്കും ഉറക്കം എന്നെ മാടി വിളിക്കാൻ തുടങ്ങിയിരുന്നു. അതിന് ശേഷം ഞാനും എൻ്റെ കുറെ കൂട്ടുകാരും എല്ലാ വൈകുന്നേരങ്ങളിൽ കളിക്കാൻ തുടങ്ങി. Shuttle, ഒളിച്ചു പൊത്തി അങ്ങനെ പലതും അതിൻ്റെ നടുവിൽ മാങ്ങ പറിക്കാനും ആരും കാണാതെ അത് കഴിക്കാനും തുടങ്ങി. അങ്ങനെയിരിക്കയാണ് ഒരു ദിവസം നല്ല ഇടിയോടു കൂടിയ മഴ. അന്ന് വീട്ടിൽ മുത്തച്ഛൻ്റെ മക്കളും ഉണ്ടായിരുന്നു. പെട്ടെന്നാണ് കരണ്ട് പോയത് നല്ല കാറ്റുള്ളത് കൊണ്ട് Post വീണതായിരിക്കാം എന്ന് കരുതി എല്ലാവരും അകത്തിരുന്നു. അന്ന് രാത്രി ഞങ്ങൾ പ്ര കളികളും കളിച്ചു. ടീം ആക്കിയായിരുന്നു കളി.അതിൽ ഞങ്ങൾ ജയിച്ചു. ഈ കൊറോണ കാലത്ത് നമ്മുടെ വീട്ടിലുള്ള മുതിർന്നവരുമായി അടുത്തിടപെടാൻ കഴിഞ്ഞതും ഒന്നിച്ചിരുന്ന് സംസാരിക്കാൻ കഴിഞ്ഞതും എനിക്ക് ഇതുവരെയില്ലാത്ത സന്തോഷവും ആത്മവിശ്വാസവും നൽകി.
സോനജ് .ആർ
6എ പിണറായി ഗണപതി വിലാസം ബി യു പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ