ജി.എച്ച്.എസ്.എസ്.മാതമംഗലം/അക്ഷരവൃക്ഷം/*പ്രകൃതീ മനോഹരീ….
പ്രകൃതീ മനോഹരീ..
കോടാനുകോടി പഴക്കമുള്ള നമ്മുടെ ഭൂമിക്ക് കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരുന്നു. കരയും കടലും മഞ്ഞും മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശ ഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി. പ്രപഞ്ചപരിണാമത്തിൻ്റെ ഒരു ഘട്ടത്തിൽ ജീവൻ്റെ ആദ്യ കണം ഭൂമിയിൽ നാമ്പെടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറ ആയി മാറി. മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ സുന്ദരമാക്കിത്തിർത്തു. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യ - ജന്തു ജാലങ്ങളുടെ അഭയകേന്ദ്രമായിത്തീർന്നു. ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളേയും ചുറ്റുപാടുകളേയും ചേർത്ത് പരിസ്ഥിതി എന്നു വിളിക്കാം. എങ്കിലും കാഴ്ചപ്പാടുകൾ അനുസരിച്ച് മനുഷ്യൻ്റെ അമിതമായ കൈകടത്തലുകൾ പ്രകൃതിയേയും അതിലെ ജീവജാലങ്ങളേയും പരസ്പരാശ്രയത്തിൽ കഴിയുന്ന ഇടങ്ങളേയും സന്തുലിതമായ പരിസ്ഥിതി എന്ന പ്രതിഭാസത്തെ ഇല്ലാതാക്കി.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |