എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/അണ്ണാൻ കുഞ്ഞ്

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RenjithRemya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അണ്ണാൻ കുഞ്ഞ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാൻ കുഞ്ഞ്

ഞാനാണ് അപ്പു എന്ന് പേരുള്ള അണ്ണാൻ കുഞ്ഞ്, ഞാനും എൻ്റെ സഹോദരങ്ങളും കളിക്കുമ്പോൾ കളിയിനിടയിൽ അടുത്ത ഒരു വീടിൻ്റെ സിറ്റൗട്ടിലേക്ക് വീണു, ആ സമയത്ത് എനിക്ക് രണ്ടു മാസം പ്രായമാണ്. ആ വീഴച്ചയിൽ ഒരുദിവസത്തോളം ഞാൻ അവിടെ കിടന്നു. ഞാൻ വിശന്നു അവശനായി. അങ്ങനെയിരിക്കെയാണ് അടുത്ത ദിവസം ആ വീട്ടിലുള്ളവരുടെ ശ്രദ്ധയിൽ ഞാൻ പെടുന്നത്. അവർ എന്നെ കൂട്ടിനുള്ളിൽ ആക്കി. അവർ എനിക്ക് പാലും പഴവും തന്ന് വിശപ്പടക്കി. അവരാണ് എനിക്ക് അപ്പു എന്ന പേരിട്ടത്. ഞാൻ കൂട്ടിലായത് കൊണ്ട് ആദ്യകാലങ്ങളിൽ എനിക്ക് അവിടം ഇഷ്ട്ടപെട്ടില്ല. പതിയെ പതിയെ അവരെന്നെ താലോലിക്കാനും പുറത്ത് വിടാനും തുടങ്ങി. അങ്ങനെ അവർ എനിക്ക് പ്രിയപ്പെട്ടവരായി. അവർ എന്നെ കൂട്ടിനുള്ളിൽ നിന്ന് സ്വതന്ത്യനാക്കി ഞാൻ ആദ്യം താമസിച്ചിരുന്ന അവർ എന്നെ കൊണ്ടു വിട്ടു തന്നു ഞാൻ സ്വതന്ത്യനായ ആവേശത്തിൽ ഞാൻ എൻ്റെ കൂട്ടുകാരെ തേടിപ്പോയി എനിക്ക് എൻ്റെ കുടുംബത്തെ എനിക്ക് കണ്ടു പിടിക്കാൻ കഴിഞ്ഞില്ല അങ്ങനെ ഒരു ദിവസം കടന്നു പോയി ഞാൻ വിശന്നു തളർന്നു അപ്പോഴാണ് എന്നെ വളർത്തിയ വീട്ടിലെ കുട്ടി വിളിക്കുന്നത് എൻ്റെ കാതിൽ മുഴങ്ങിയത് ഞാൻ മറ്റൊന്നും പിന്തിക്കാതെ അവരുടെ അടുത്തേക്ക് പോയി അവർ എന്നെ വാരിയെടുത്ത് പാല് തന്നു അങ്ങനെ ഞാൻ അവർ കരുതി വെക്കുന്ന പാലും പഴവും കഴിക്കാൻ പോകുമായിരുന്നു ആ ഇടക്കാക്ക് എൻ്റെ അമ്മയും സഹോദരങ്ങളും ദൂരേക്ക് താമസം മാറിയ വിവരം ഞാൻ അറിയാനിടയായത് ഞാൻ അവരെ തേടി പോയി. അങ്ങനെ അവരെ ഞാൻ കണ്ടു പിടിച്ചു ഇപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത് അമ്മയും സഹോദരങ്ങളും എന്നെ വളർത്തിയ വീട്ടുകാരുടെ അടുത്തേക്ക് വിടുന്നില്ല എന്നാലും ഞാനിവിടെ സന്തോശകരമായി വസിക്കുന്നുണ്ട് എന്നാലും താൻ ഒരു ദിവസം തീർച്ചയായും അവിടേക്ക് പോകും ആ ദിവസത്തേക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു...

shaikhaMP
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം