ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ ലോക്ക് ഡൗണിലെ പരീക്ഷണങ്ങൾ
ലോക്ക് ഡൗണിലെ പരീക്ഷണങ്ങൾ
നാം ഇന്ന് ഏറെ പ്രയാസപ്പെട്ടിരിക്കുന്ന സമയമാണ്. പേടിയേക്കാളേറെ ജാഗ്രതയോടെ നിൽക്കുന്ന സമയം. എല്ലാവരും വീടുകളിൽ ഒതുങ്ങി നിൽക്കുന്നു. എല്ലാവരും അവർക്കു കഴിയുന്ന ജോലികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ മാതാപിതാക്കൻമാർ ജോലിക്കു പോകാൻ കഴിയാതെ വീടുകളിൽ കൃഷിയായും മറ്റും ചെയ്യുന്നു. കുട്ടികൾ അവരുടേതായ ക്രിയേറ്റീവായ കാര്യങ്ങളിലും ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. നാം ജാഗ്രതയോടെ നിന്നാൽ തന്നെ പകുതിയിലേറെ പ്രശ്നങ്ങൾ പരിഹരിക്കാം.2 ലക്ഷത്തിലേറെ ആളുകൾ മരണപ്പെടുകയും ചെയ്തു. പലയിടങ്ങളിലും വീടുകളിലേയ്ക്ക് വരാൻ സാധിക്കാതെ ആളുകൾ നിൽക്കുന്നു. നമുക്ക് സഹായഹസ്തങ്ങൾ നീട്ടി ദൈവത്തോടെ വിശ്വാസത്തോടെ വന്നവരാണ് ആരോഗ്യ പ്രവർത്തകരും, മറ്റ് സന്നത പ്രവർത്തകരും. എന്നാൽ അവർ വീട്ടിലിരിക്കേണ്ട സമയം മുഴുവൻ നമുക്കെല്ലാവർക്കും വേണ്ടി മാറ്റി വച്ചിട്ടും നാം അതിന് വില കൊടുക്കാതെ പുറത്ത് ഇറങ്ങി നടക്കുന്നു. അവർക്കു നേരെ ചീറ്റ പുലിയെ പോലെ ചാടി കയറുന്നു.എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റി വച്ചപ്പോൾ സന്തോഷമായെങ്കിലും എല്ലാവർക്കുള്ളിലും പരീക്ഷ എന്ന ഒരു ഭയമുണ്ട്. എല്ലാം കൊണ്ടും നാം കുടുങ്ങിയിരിക്കുകയാണ്. നമുക്ക് ആശങ്ക വേണ്ട ജാഗ്രത മതി. ലോകാ സമസ്ത സുഖിനോ ഭവതു
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം