പരീക്ഷ ഇല്ലെന്നു കേട്ടപ്പോൾ സന്തോഷം കൊണ്ടു ചാടിഞാൻ അച്ഛൻ പറഞ്ഞുതന്നപ്പോൾ ഭയം കൊണ്ടു വിറച്ചു ഞാൻ ലോകമാകെ വിഴുങ്ങിയ കൊറോണയെന്ന ഭീകരൻ വലിപ്പച്ചെറുപ്പമില്ലാതെ പൂട്ടിയിട്ടു ജനങ്ങളെ നിസ്സാരനായ് കണ്ടടുത്തോരെ കഴുത്തിൽ വാളുവച്ചവൻ മീന്നൽവേഗത്തിലെമ്പാടും പടർന്നു മഹാവ്യാഥിയായ് കൂട്ടുകാരേ തുരത്തേണം അല്പ്പം പോന്നീ വിഷത്തിനെ പാലിക്കാമകലം നമു ക്കൊരുമീറ്ററതെങ്കിലും കൈകഴുകാമിടയ്ക്കിടെ സോപ്പ് കൊണ്ടങ്ങു നിത്യവും ധരിച്ചീടണംമാസ്ക് പുറത്തുപോകുമ്പൊ ളെപ്പൊഴും പടുക്കാംനവകേരളം നവ ഭാരതം നവലോകവും അല്പംപോന്നോരു കീടത്താൽ തോൽക്കാൻ നമുക്കാവുമോ? {{BoxBottom1 | പേര്= ദേവമിത്ര എസ് | ക്ലാസ്സ്=2D | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ഗവ.എൽ.പി.എസ്. ആനാട് | സ്കൂൾ കോഡ്= 42564 | ഉപജില്ല=നെടുമങ്ങാട് | ജില്ല= തിരുവനന്തപുരം | തരം= കവിത | color= 1 }}