ജി എം യു പി എസ് വേളൂർ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16341 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം അതിജീവിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം അതിജീവിക്കാം
               അമ്മേ ....., അമ്മേ ........, ഈ അമ്മ ഇതെവിടെ പോയി? അമ്മേ ..........
         എന്താ മോളേ....... അച്ഛൻ പോയോ? ആ ..... പോയി. എന്താ മോളെ കാര്യം പറ .അച്ഛൻ പേഴ്സ് എടുക്കാൻ മറന്നു പോയി. ഇതാ അമ്മേ പേഴ്സ് . 

അയ്യോ ....... കഷ്ടമായല്ലോ ലൈസന്സിന്റ കോപ്പിയും പണവുമെല്ലാം ഇവിടെ ആയിപ്പോയല്ലോ ......

    അമ്മ വേഗം അച്ഛനെ വിളിച്ചെ ഇതാ ഫോൺ ......


ആ ...... ശരി ,നിങ്ങൾ ഇതെവിടെയെത്തി നിങ്ങളുടെ പേഴ്സ് മറന്നു പോയി ലൈസൻസ് ഒക്കെ ഇവിടെ ആയി പോയല്ലോ ... ഈ സമയത്ത് ഇതെല്ലാം അത്യാവശ്യം വേണ്ട കാര്യങ്ങളല്ലെ . ഇതെന്ത് മറവിയാ നിങ്ങൾക്ക് മനുഷ്യാ .......

അമ്മേ ..... അച്ഛൻ വന്നു . ആഹാ അച്ഛന്റെ മുഖത്ത് ഇതെന്താ ..... ആ സാധനത്തിന്റെ പേര് എന്താ ?


        മോളെ നിന്റെ സംശയം തീർക്കാൻ എനിക്ക് ഇപ്പോൾ സമയമില്ല .നിന്റെ സംശയങ്ങളെല്ലാം അച്ഛൻ തീർത്ത് തരും . അതെന്താ അച്ഛന് എന്റെ സംശയം തീർത്തിട്ട് പോയാൽ പോരെ?


        പോര മോളെ അച്ഛന് ജോലിക്ക് പോകാനുള്ളതല്ലേ ..... നല്ല മോളല്ലേ ..... അമ്മ എല്ലാം പറഞ്ഞ് തരും . ഉമ്മ .ഡീ... സുമേ ഞാൻ പോയിമോൾക്ക് ചില സംശയങ്ങൾ ഉണ്ട് അത് ഒന്ന് കേട്ട് പറഞ്ഞ് കൊടുക്കണേ ......
       അമ്മേ ...... അച്ഛൻ മുഖത്ത് കെട്ടിയ അതിന്റെ പേര് എന്താണ് ?എന്തിനാ അത് കെട്ടിയത് . കയ്യിൽ ഡോക്ടർ മാർ ധരിക്കുന്ന പോലുള്ള ഉറയും ഉണ്ടല്ലോ ....


      ഓ...അതാണോ... അതാണ് മാസ്ക് .മോള് ടി വി യിലെല്ലാം കണ്ടില്ലേ ..... കൊറോണ എന്ന മഹാമാരിയെക്കുറിച്ച്.എത്ര പേരാണ് ഈ അസുഖം കാരണം ഓരോ രാജ്യത്തും മരണം നടന്നത്. 
          ഓ ..... കേട്ടിട്ടുണ്ട്. അതിന് ഈമാസ്ക് എന്തിനാ ധരിക്കുന്നത്. അത് ധരിച്ചക്കുന്നതു കൊണ്ട് എന്താ പ്രയാചനം .
          അതോ ,നമ്മുടെ മൂക്കിലുള്ള ശ്രവവും (ജലദോഷം ) തുപ്പലിലും ഒക്കെ ഈ രോഗാണു പുറമെ വരുന്നു .നമ്മൾ തുമ്മുമ്പോഴും, ചുമക്കുമ്പോഴും നമ്മുടെ കൈകളിൽ ഈ രോഗാണു പറ്റി നമ്മൾ തൊടുന്നിടത്തെല്ലാം രോഗാണു ഉണ്ടാവും അത് മറ്റുള്ളവരിൽ എത്താൻ സാധ്യത കൂടുതലാണ്.
      അതിൽ നിന്നും ഒരു പരുധി വരെ നമ്മെ സംരക്ഷിക്കാൻ മാസ്കിനാലും കയ്യുറകളാലും സാധിക്കും .അത് മാത്രമല്ല പുറമെയെല്ലാം സഞ്ചരിച്ച് വീട്ടിൽ വരുമ്പോൾ സാനിറ്ററൈസർ ഉപയോഗിച്ച് കൈ കെഴുകുകയും ,കുളിച്ച് വൃത്തിയാവുകയും ഡ്രസെല്ലാം കഴുകിയിടുകയും ചെയ്താൽ വളരെ നല്ലതാണ്.


          അപ്പോൾ അമ്മേ ഈ റോഡരികിലൊക്കെ ഓരോരുത്തരും തുപ്പു ക യും മറ്റും ചെയ്യുന്നത് ശരിയല്ലല്ലോ .....? നമ്മൾ ശുചിത്വമുള്ളവരായാൽ ഈ അസുഖം ദൂരെപ്പോകും അല്ലേ .....

കോഴിക്കോട് പരിസരങ്ങളിലെല്ലാം തുപ്പിയാൽ ഫൈൻ കൊടുക്കേണ്ടി വരും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടല്ലോ .... വളരെ നല്ല കാര്യമാണ് അല്ലേ... അത്.

             ആ അച്ഛൻ വന്നല്ലോ .....? 

അച്ഛനെന്താ ഇത്ര നേരത്തെ ?അതോ ഇപ്പോഴത്തെ സമയത്ത് ഇത്ര മണി വരെയെഡ്യൂട്ടി ഉള്ളൂ...... അത് ശരി .

       അച്ഛാ അച്ഛന് കുളിക്കാനുള്ള സോപ്പും തോർത്തുമെല്ലാം കൊണ്ട് വച്ചിട്ടുണ്ട് . കുളിച്ചിട്ട് കയറിയാൽ മതി ഡ്രസ്സും അലക്കാൻ മറക്കല്ലേ ......

അതിനാ മോളെ അകത്തേക്ക് കയറുന്നത്.

            വേണ്ട കുളിച്ചിട്ട് കയറിയാൽ മതി .എന്തു പറ്റി ഇങ്ങനെ വാശി കാണിക്കാൻ .
     എനിക്ക് ഒന്നും പറ്റിയില്ല. നമുക്ക് രോഗം പടരാതിരിക്കാൻ വേണ്ടിയല്ലേ ...... നമുക്കും നമ്മുടെ നാടിനും വേണ്ടിയല്ലേ പോലീസുകാരം ആരോഗ്യ പ്രവർത്തകരും കഷ്ടപ്പെടുന്നത്.
       അത് ശരിയാമോളെ ഈ പെരിവെയിലത്തും നമുക്ക് വേണ്ടി പ്രവൃത്തിക്കുന്നവരുടെ വാക്ക് നമ്മൾ കേൾക്കണം .


      നമ്മുടെ ലോകത്ത് രോഗശാന്തി വരണമെങ്കിൽ നമ്മളും ശുചിത്വം പാലിക്കുകയും ശീലമാക്കേണ്ടതുമുണ്ട്.
        അപ്പോൾ അച്ഛാ ...... അമ്മേ ....... നമുക്ക് ഒരുമിച്ച് രോഗശാന്തിക്കും, ലേകശാന്തിക്കും വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കാം ......
       ഇന്നത്തെ പ്രതിരോധമാണ് നാളത്തെ പ്രതീക്ഷ.                              
ഗൗരി. ബി എൽ
5 C ജിഎംയുപി സ്ക്കൂൾ വേളൂർ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ