Schoolwiki സംരംഭത്തിൽ നിന്ന്
കാത്തുനിൽപ്പ്
ക്ലിo ക്ലിo... മീനു ഓടി ചെന്നു നോക്കി, ആരാണ് വിളിക്കുന്നത്?. മീനു അവിടെ നിന്ന് വിളിച്ചു പറഞ്ഞു അമ്മേ അപ്പുറത്തെ ലീലേച്ചി വിളിക്കുന്നു. അമ്മ ഓടി വന്നു ഫോണെടുത്തു. മീനു നിരാശയോടെ വീടിന്റെ ഉമ്മറത്തേക്ക് പോയി. അതെ മീനുവിന്റെ അച്ഛൻ ഗൾഫിൽ ജോലി ചെയ്യുകയാണ്: ദിവസവും വിളിച്ചിരുന്ന അവളുടെ അച്ഛൻ ഈ കൊറോണയും ലോക്ക് ഡൗണും കാരണം വിളിച്ചിട്ട് ഒരുമാസത്തോളമായി. അവളുടെ അച്ഛന് അവിടെ ജോലിയില്ല.
അവളുടെ അമ്മയുടെ ഫോൺ റിങ് ചെയ്യുമ്പോഴേക്കും അവൾ അവിടെ എത്തും. പോവുന്നത് സന്തോഷത്തോടെ ആയാലും തിരിച്ചു വരുന്നത് സങ്കടത്തോടെ ആവും. ഒരു ദിവസം രാവിലെ അവളുടെ അമ്മയുടെ ഫോൺ റിങ് ചെയ്തു അവൾ ഓടി ചെന്ന് ഫോണെടുത്തു. അതെ അവളുടെ കാത്തുനില്പ് അവസാനിച്ചു , അവളുടെ അച്ഛൻ വിളിച്ചു സന്തോഷത്തോടെ അവൾ ഫോണെ ടുത്തു."ഹലോ അച്ഛാ സുഖമാണോ? " " അതെ മോളെ ,അമ്മ എവിടേ?" വീട്ടിലെ കിണറ്റിൽ വെള്ളമില്ല. അത് കൊണ്ട് ലീലേച്ചിയുടെ വീട്ടിൽ വെള്ളം കോരാൻ പോയിരിക്കുകയാണ്. "പിന്നെ മോളെ അവിടെ ഭക്ഷണ സാധനങ്ങൾ ഉണ്ടോ ?" ഇല്ല. "ആരെങ്കിലും കൊണ്ടത്തരലുണ്ടോ.?" " ഇല്ല അച്ഛാ അപ്പുറത്തൊക്കെ കൊടുത്തു ഞങ്ങൾക്ക് മാത്രം അവർ ഒന്നും തന്നില്ല. അമ്മ പറഞ്ഞു നമ്മുടെ വലിയ വീടും അച്ഛൻ ഗൾഫിലുമല്ലേ അത് കൊണ്ടാണെന്ന്." "എന്നാൽ ശരിമോളെ അച്ഛൻ പിന്നെ വിളിക്കാം. ഇത് അച്ഛന്റെ ഫോണല്ല മോളെ. ഇത് ഷിബു മാമന്റെയാണ്. അച്ഛന്റെ ഫോണിൽ പോലും പൈസയില്ല - നിങ്ങൾക്കു വേണ്ടി ഞാനെന്തിങ്കിലും ചെയ്യാൻ പറ്റുമോയെന്ന് നോക്കാം." അത് പറയുമ്പോഴും അച്ഛന്റെ ശബ്ദം ഇടറുന്നതായി മീനു അറിഞ്ഞു. മീനുവിൻ്റെ കണ്ണിൽ നിന്നും അറിയാതെ കണ്ണീർ തുള്ളികൾ പൊഴിഞ്ഞു വീണു.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ
|