സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/കനൽ വഴികൾ

21:06, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കനൽ വഴികൾ | color= 4 }} <center> <poem> ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കനൽ വഴികൾ

ജീവിതത്തിന്റെ ഊടുവഴികളിൽ
ശരിയേതെന്നു തിരക്കി ഞാനലഞ്ഞു
നിനച്ചതൊന്നും ശരിയല്ലെന്നറിഞ്ഞു
ചെയ്തികളാകവേ ഫലശൂന്യമായ്-
നിറമുള്ള സ്വപ്നങ്ങൾ പീലിവിടർത്തി
മോഹമായ്...രാഗമായ് എന്നിൽ പതിക്കേ-
കാണാൻ കണ്ണില്ലെന്നും കേൾക്കാൻ കാതില്ലെന്നു-
മിനിഞാൻ കരതേണമതുപോൽ-
നിസ്സംഗത-നിർമമത ശമജീവിതത്തി-
നത്യുത്തമെന്നു ചൊല്ലി പഠിച്ചു
കുഴിച്ചുമൂടിയെൻ സർഗഭാവങ്ങളെ-
അഴിച്ചെറിഞ്ഞെൻ മണിച്ചിലങ്കയെ...
മോഹന ഭാവങ്ങളൊന്നുമേ പാടില്ല-
മോഹം ജനിക്കാതുടൽകാക്കവേണം
കാതമേറെ പിന്നിട്ടു ഞാനിനി-
മറ്റൊരു വഴി തേടുവതെങ്ങനെ-
മജ്ജമാംസാദികളെല്ലാമെരി-
തീയിൽ ചുട്ടുവേവുന്നു നിസ്സംഗത-
ശീലിപ്പാനില്ല, പോകാനിടമില്ലെ-
നിക്കിന്നീ കനൽ വഴി താണ്ടി-
നീങ്ങിടാനേ ഗതി!ചുട്ടുപൊ-
ള്ളുന്ന അഗ്നിവഴികലിൽ
പൊള്ളലേറ്റ് ഞാൻ കരി-
ഞ്ഞമർന്നീടുവാൻ ഇന്നു
വിധി തീർത്ത ഗതിയോടിതാ-
ഞാനെന്നേയ്ക്കമായ്പൊരുത്ത-
പ്പെട്ടിന്നിവൾ....!


എട്ട് ഡി

മേഘ എം
8 D സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത