ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/സമയത്തിന്റെ വില
സമയത്തിന്റെ വില
മനുഷ്യ ജീവിതത്തിൽ ഏറെ വിലപ്പെട്ടതാണ് 'സമയം'എന്നുള്ളത്. വില കൽപിക്കാനാവാത്തതും എന്നാൽ നാം വില കൽപിക്കപ്പെടാതെ പോകുന്നതും അതുപോലെ വില നൽകിയാലും കിട്ടാത്തതുമാണ് സമയം.നമുക്കറിയാം സമയ ബന്ധിതമായിട്ടാണ് പ്രപഞ്ച വസ്തുക്കൾ മുഴുവൻ സഞ്ചരിക്കുന്നത് അവധിക്കാലം കഴിയുമ്പോൾ എല്ലാവർക്കും ഉള്ള പ്രശ്നമാണ് രാവിലെ എഴുന്നേൽക്കാനുള്ള മടി.കാരണം ഈ അവധിയിൽ നമ്മൾ വൈകിയാണ് എഴുന്നേൽക്കാറ് മദ്രസയും സ്കൂളും ഉള്ള ദിവസങ്ങളിൽ നമ്മൾ രാവിലെ 6മണിക്ക് മുമ്പ് എഴുന്നേൽക്കാറുണ്ട് ഞാൻ അങ്ങനയാണ് എന്റെ കൂട്ടുകാരും അങ്ങനെയായിരിക്കുമല്ലൊ .എനിക്ക് പറയാനുള്ളത് അവധിയാണെന്ന് കരുതി നമ്മുടെ ശീലങ്ങൾ മാറ്റേണ്ടതില്ല. നേരത്തെ എഴുന്നേൽക്കുക.അതുപോലെ തന്നെ ടീച്ചർ തരുന്ന പ്രവർത്തനങ്ങളും വീട്ടിൽ നിന്ന് രക്ഷിതാക്കൾ തരുന്നവയും ചെയ്യുക.സാധാരണ ഞാൻ എങ്ങനെയെന്ന് വെച്ചാൽ എന്തെങ്കിലും പ്രവർത്തനം തന്നാൽ പറയും "കുറച്ചു കഴിയട്ടെ ഞാൻ ചെയ്യാം" എന്നാണ് പറയാറ്.പക്ഷെ അങ്ങനെയല്ല വേണ്ടത് എന്ന് എനിക്ക് മനസ്സിലായി .ഒരു കാര്യവും പിന്നീട് ചെയ്യാം എന്ന് പറഞ്ഞു നീട്ടി വെക്കരുത്. പറഞ്ഞ സമയത്ത് ചെയ്യാൻ ശ്രമിക്കുക.പിന്നീട് നമുക്ക് ചെയ്യാൻ പറ്റാതെ വന്നാലൊ?. കഴിഞ്ഞുപോയ സമയത്തെ തിരിച്ചെടുക്കാനാവില്ല,വരാനുള്ളതിനെ ഒന്നിച്ചു നമുക്ക് വാരിക്കൂട്ടാനുമാവില്ല.കിട്ടുന്നതിനെ ഉപയോഗിക്കാനും തിരസ്കരിക്കാനും നമുക്കു സ്വാതന്ത്ര്യമുണ്ട്.സമയം നമ്മെ നിർബന്ധിക്കുകയില്ല.സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കുന്നില്ല. ഇന്ത്യൻ പ്രസിഡന്റിനും നമുക്കും പണക്കാരനും പാവപ്പെട്ടവനും ദിവസത്തിൽ 24 മണിക്കൂർ തന്നെയാണുള്ളത്. നമുക്ക് ഈ കൊറോണ കാലത്ത് സമയത്തെ ദുരുപയോഗപ്പെടുത്താതെ സമയത്തിന്റെ വില എന്താണെന്ന് മനസ്സിലാക്കി മുന്നോട്ടു പോവാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം