ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/മാസ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാസ്ക്

മാസ്ക്കുകൾ വേണമിനി നമ്മെ തേടി വരുന്ന മരണത്തെ അതിജീവിക്കാൻ മാസ്ക്കുകൾ
പുറത്ത് കറങ്ങി നടന്ന വരുന്നൊരു മനുജന് നല്ലതാണീ മാസ്ക്
ലോകമെങ്ങുമുള്ള മനുഷ്യർ ഭയക്കുന്ന ഭയങ്കരനാണീ കൊറോണ
എന്നാൽ കൊറോണ ഭയക്കുന്ന മനുഷ്യന് ആശ്വാസമാണീ മാസ്ക്
നന്മയെ ചതിക്കാൻ മാസ്കുകൾ വയ്ക്കുന്ന മനുഷ്യരുടെ ഈ ലോകത്തിൽ
മനുഷ്യനെ കൊറോണ യിൽ നിന്ന് രക്ഷിക്കാൻ വരുന്നു മറ്റൊരു മാസ്ക്
ഹൃദയത്തിൽ മാസ്ക് വച്ചൊരമ്മ തൻ കുഞ്ഞിനെ കടലിലെറിഞ്ഞു
ഹൃദയത്തിൽ മാസ്ക് വച്ച ചാമി എൻചേച്ചിയെ ട്രെയിനിൽ കൊന്നു
എന്നാൽ ഇതാ നമ്മെ കൊല്ലാനായി കൊറോണ വന്ന ഒരു കാലം
ലോകമേ നമുക്ക് ഹൃദയത്തിലെ മാസ്ക് വലിച്ചെറിയാമിനി
പകരം നമ്മെ കൊല്ലാൻ വരുന്ന കൊറോണയെ ഒറ്റക്കെട്ടായി ചെറുക്കാം
ചേട്ടന്മാരെ ചേച്ചിമാരെ വയ്ക്കാംനമുക്കീ മുഖത്ത് മാസ്കുകൾ.
 

നോയൽ കെ വി
6 B ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത