മനുഷ്യൻ മനുഷ്യനെ തിരിച്ചറിയും കാലം മതങ്ങൾ മൗനം പാലിക്കും കാലം മരങ്ങൾ കുളിർ കാറ്റ് നൽകും കാലം മരണം പേടിപ്പെടുത്തും കാലം. പ്രാണവായുവിൽ മാലിന്യമില്ലാക്കാലം പ്രിയ മാനസങ്ങൾ മധുരം പങ്കിടും കാലം പ്രാണനു വേണ്ടി ജന്മങ്ങൾ കേഴും കാലം പ്രകൃതി കണ്ണീരണിഞ്ഞ കാലം. മറക്കാം നമുക്കാ ഭൂതകാലത്തെ മിഴി തുറക്കാം പുതിയ കാലത്തേക്ക് മണ്ണിലേക്ക് മടങ്ങാം പുതിയ മാനവചരിത്രം രചിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത