എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ ഇന്നത്തെ മഴയിൽ കണ്ട കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇന്നത്തെ മഴയിൽ കണ്ട കാഴ്ചകൾ

ഇരമ്പലുകേൾക്കും ദൂരത്തായി
മഴ പൊടിയും ചാരത്തായി
മഴയുറയ്ക്കും പെട്ടെന്നായി
മരങ്ങളുരസിയിളകുന്നു

            ഇലകൾ തമ്മിൽ പുൽകുന്നു
ആഘോഷിക്കുന്നീ മഴയും
മരത്തിലഭയം പ്രാപിച്ചാക്കിളി
ചിറകുകൾ കൊത്തിക്കു ടയുന്നു

ജലത്തിലൊഴുകി വരുന്നൊരാ..
ചെറു പ്രാണികളെ ഇരയാക്കീടാൻ
പറന്നു വരുന്നു കൊക്കുകളും
പാഞ്ഞു വരുന്നു പൊന്മാനും


            മഴത്തുള്ളികളാൽ മുത്തണിഞ്ഞു
പൂക്കൾ നിന്നു ചിരിക്കുന്നു
മാനം തെളിഞ്ഞെങ്കിലുമെന്നുടെ
മനസിലിരമ്പുന്നീ മഴയും
 

അപർണാരാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത