സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/മഹാമാരി

മഹാമാരി

പൊരുതി നയിച്ചു നേരിടാം
കൊറോണയെന്ന മാരിയെ
ജീവനിൽ കൊതിക്കുന്നു മാനവഹൃദയങ്ങൾ
ആശങ്കഭീതിയോടെ നേരിടുന്നു മാനവർ
ജാതിമതഭേദമന്യേ വന്നിടുന്നു കാലനായി
രാപ്പകലെന്നില്ലാതെ സ്വന്തം ജീവൻ നോക്കാതെ
രക്ഷകരായി വന്നിടുന്നു ആരോഗ്യസേവകർ
ചുടുവെയിലെന്നില്ലാതെ വ്യാപകമായി നിൽക്കുന്ന
പോലീസു‌കാരെ നമിച്ചിടാം മനുഷ്യരെ.
സമ്പന്നനെന്നില്ലാതെ ദരിദ്രനെന്നില്ലാതെ
ഒരുമയോടെ പായുന്നു മാനവഹൃദയങ്ങൾ
ജാഗ്രതയോടെ നീങ്ങുന്നു അതിജീവനത്തിനായി
മാതൃകയായി ഒരുമയായി കേരളം മാറുന്നു.

അമൃത ജെ.എസ്
9 സി സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത