ഗവ. എൽ.പി.എസ്. കുളപ്പട/അക്ഷരവൃക്ഷം/ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

കാർത്തുവും അപ്പുവും കൂട്ടുകാരാണ്.അവധിക്കാലമായി കാർത്തു അപ്പുവിനെ കളിക്കുന്നതിനായി വിളിച്ചു.കൊറോണക്കാലമായതിനാൽ എല്ലാവരും വട്ടിനുള്ളിൽത്തന്നെയിരുന്ന് ഇതിനെതിരെ പോരാടണമെന്ന്അവൻ പറഞ്ഞു.ഓ, അവന്റെ ഒരു ഗമ ...... എന്റെ കൂട്ടുകാരി മീനു ചൈനയിൽ നിന്നും വന്നിട്ടുണ്ട്.ഞാൻ അവളോടൊപ്പം കളിക്കും നീ വരണ്ട.ഇതു കേട്ട അപ്പു അവളെ അതിൽ നിന്നും വിലക്കി.കാർത്തൂ ചൈനയിലാണ് കൊറോണ ആദ്യം വന്നത് അവിടെ നിന്നും വന്നവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരിക്കയാണ് അവിടേക്ക് പോകരുതേ.കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മീനുവിനേയും കുടുംബത്തേയും ആശുപത്രിയിലാക്കിയവിവരം കാർത്തു അറിഞ്ഞു.കാർത്തു അപ്പുവിന് നന്ദി പറഞ്ഞു.ഇന്നു മുതൽ ഞാനും സർക്കാർ പറയുന്ന നിർദ്ദേശങ്ങളെല്ലാം പാലിക്കും എന്ന ദൃഢ നിശ്ചയത്തോടെ അവൾ വീട്ടിലേക്ക് മടങ്ങി.



മുഹമ്മദ് റയാൻ
3A ഗവ. എൽ.പി.എസ്. കുളപ്പട
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ