സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ     

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയും കാലം
മതങ്ങൾ മൗനം പാലിക്കും കാലം
മരങ്ങൾ കുളിർ കാറ്റ് നൽകും
കാലം
മരണം പേടിപ്പെടുത്തും കാലം.

പ്രാണവായുവിൽ മാലിന്യമില്ലാക്കാലം
പ്രിയ മാനസങ്ങൾ മധുരം പങ്കിടും കാലം
പ്രാണനു വേണ്ടി ജന്മങ്ങൾ കേഴും
കാലം
പ്രകൃതി കണ്ണീരണിഞ്ഞ കാലം.

മറക്കാം നമുക്കാ ഭൂതകാലത്തെ
മിഴി തുറക്കാം പുതിയ കാലത്തേക്ക്
മണ്ണിലേക്ക് മടങ്ങാം പുതിയ
മാനവചരിത്രം രചിക്കാം.

എബി ഏബ്രഹാം.
H M സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത